728-pixel-x-90-2-learn
728-pixel-x-90
<< >>

എബോളയെ കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിനിടെ യു എസ് മാധ്യമപ്രവര്‍ത്തകന് രോഗം പടര്‍ന്നു

വാഷിംഗ്ടണ്‍:എബോളയെ കുറിച്ച് ലൈബീരിയയില്‍ ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിനിടെ രോഗം പിടിപെട്ട ലോക പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ലാമയെ നാട്ടിലെത്തിച്ചു.അശോക മുഖ്‌പോ(33) ആണ് രോഗംബാധിച്ച് അമേരിക്കയിലെത്തി ചികിത്സയില്‍ കഴിയുന്നത്.ടിബറ്റില്‍ പോയി ബുദ്ധമതം സ്വീകരിച്ച ശേഷമാണ് അദ്ദേഹം ലാമയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

നിലവില്‍ എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ടറും ക്യാമറാമാനും കൂടിയായ അശോക മുഖ്‌പോ ദിവസങ്ങള്‍ക്ക് മുമ്പാണ് തനിക്ക് രോഗം പിടിപെട്ടിരിക്കുന്ന വിവരം ലോകത്തെ അറിയിച്ചത്.എബോള രോഗം രൂക്ഷമായ ലൈബീരിയയിലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും രോഗത്തെക്കുറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുകയും ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് രോഗം പിടിപെട്ടത്.ഇതോടെ എബോള രോഗം മൂലം നാട്ടില്‍ തിരിച്ചെത്തുന്ന അഞ്ചാമത്തെ അമേരിക്കക്കാരനാണ് അശോക. എബോള രോഗവിദഗ്ധനും പാക് വംശജനുമായ ഡോ. അലിഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തെ നെബ്രാസ്‌ക മെഡിക്കല്‍ സെന്ററില്‍ ചികിത്സിക്കുന്നത്.

അമേരിക്കയില്‍ ബുദ്ധമതം പ്രചരിപ്പിച്ച ചോഗ്യം ട്രുങ്ക്പ റിങ്‌പോച്ചെയുടെ പ്രഥമ ശിഷ്യനാണ് അശോക. 1987 ല്‍ റിങ്‌പോച്ചെയുടെ മരണശേഷമാണ് ഇദ്ദേഹം ലാമ എന്നറിയപ്പെട്ടത്.

INDIANEWS24.COM WASHINGTON

Leave a Reply