728-pixel-x-90-2-learn
728-pixel-x-90
<< >>

എബോള:നാലായിരം അമേരിക്കന്‍ സൈനികര്‍ ലൈബീരിയയിലേക്ക് പുറപ്പെടുന്നു

വാഷിങ്ടണ്‍:എബോള രോഗബാധ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ നാലായിരം അമേരിക്കന്‍ സൈനികര്‍ ലൈബീരിയയിലേക്ക് പുറപ്പെടും.വൈദ്യശാസ്ത്ര വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ചാകും സൈനികര്‍ പ്രവര്‍ത്തിക്കുകയെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു.

എബോള പടര്‍ന്നുപിടിച്ചിരിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിലവില്‍ 231 അമേരിക്കന്‍ സൈനികരുണ്ട്.ഇതില്‍ 205 പേരും കൂടുതല്‍ പേരില്‍ രോഗം പിടിപെട്ടിരിക്കുന്ന ലൈബീരിയയിലും ബാക്കിയുള്ളവര്‍ സെനഗലിലുമാണ്.അമേരിക്കന്‍ നാവികസേനയുടെ നേതൃത്വത്തില്‍ രണ്ട് ലബോറട്ടറികള്‍ ലൈബീരിയയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 100 സാമ്പിളുകള്‍ വീതം പരിശോധിക്കാന്‍ ശേഷിയുള്ളതാണ് ലബോറട്ടറികളെന്ന് പെന്റഗണ്‍ വക്താവ് അറിയിച്ചു.

ഇതിനിടെ കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെക്‌സാസിലെത്തിയ ഒരാളില്‍ എബോള സ്ഥിരീകരിച്ചിരുന്നു.ഡള്ളാസ് ആശുപത്രിയില്‍ കഴിയുന്ന ഇയാളെ രോഗം പടരാതിരിക്കാനുള്ള മുന്‍കരുതകലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ആശുപത്രി അധികൃതര്‍ ചികിത്സിക്കുന്നത്.അമേരിക്കയില്‍ ആദ്യമായി രോഗം കണ്ടെത്തിയ ഇയാള്‍ ലൈബീര്യയില്‍ നിന്നാണ് വന്നത്.വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോയശേഷമാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

INDIANEWS24.COM WASHINGTON

Leave a Reply