728-pixel-x-90-2-learn
728-pixel-x-90
<< >>

എബിപി ന്യൂസ്- നീല്‍സെന്‍ സര്‍വേ ഫലം : ബി ജെ പിക്ക് മുന്‍‌തൂക്കം

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ യുപിഎ തകര്‍ന്നടിയുമെന്നും ബി ജെ പി നേട്ടമുണ്ടാക്കുമെന്നും അഭിപ്രായസര്‍വേ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് 81 സീറ്റുകള്‍ മാത്രമേ
cpmലഭിക്കൂ എന്ന് എബിപി ന്യൂസ്- നീല്‍സെന്‍ സര്‍വേ പ്രവചിക്കുന്നു. ഇടതുപക്ഷം നിലമെച്ചപ്പെടുത്തുമെന്നും കോണ്‍ഗ്രസ്-ബിജെപി ഇതര കക്ഷികളുടേത് മികച്ച പ്രകടനമാവുമെന്നും സര്‍വെ പറയുന്നു.

ചരിത്രത്തിലെ ഏറ്റവും മോശമായ നിലയില്‍ കോണ്‍ഗ്രസ് എത്തുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ഘടകകക്ഷികളുടെ അംഗബലം കൂടി കൂട്ടിയാലും 92 സീറ്റിനപ്പുറം യു പി എ പോകില്ലെന്നും പറയുന്നു. ഇടതുപക്ഷവും മറ്റ് പ്രാദേശിക കക്ഷികളും  ദക്ഷിണേന്ത്യയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തുമെന്നു സര്‍വ്വേ പ്രവചിക്കുന്നു. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും പരമദയനീയമാകും കോണ്‍ഗ്രസിന്റെ അവസ്ഥയെന്നു അടിവരയിടുന്ന സര്‍വ്വേ ബിജെപി ഉത്തരേന്ത്യയില്‍ മുന്നേറുമെങ്കിലും ദക്ഷിണേന്ത്യയില്‍ നേട്ടമുണ്ടാക്കില്ല എന്നാണ് പറയുന്നത്.
rahulബി ജെ പി യ്ക്ക് 210 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ ഡി എ യ്ക്ക് 226 സീറ്റുകള്‍ ലഭിക്കുമെന്നും ഇതര കക്ഷികളുടെ സഹായത്തോടെ ബി ജെ പി അധികാരത്തിലേറും എന്നും സര്‍വ്വേ പറയുന്നു. പ്രധാനമന്ത്രി സ്ഥാനത്തെയ്ക്ക് നരേന്ദ്ര മോഡിക്ക് 53 ശതമാനം പേര്‍ വോട്ട് ചെയ്തപ്പോള്‍ രാഹുല്‍ഗാന്ധിയെ പിന്തുണയ്ക്കുന്നവര്‍ 17 ശതമാനംമാത്രമാണ്. വിലക്കയറ്റം, പണപ്പെരുപ്പം, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാകും പ്രധാനമായും തെരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുകയെന്നും സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.ആം ആദ്മി പ്രതീക്ഷിക്കുന്ന നേട്ടമുണ്ടാക്കില്ലേന്നും എബിപി ന്യൂസ്- നീല്‍സെന്‍ സര്‍വേ പറയുന്നു.

INDIANEWS24 NEW DELHI

 

One Response to എബിപി ന്യൂസ്- നീല്‍സെന്‍ സര്‍വേ ഫലം : ബി ജെ പിക്ക് മുന്‍‌തൂക്കം

  1. Sebastian Vattamattam Reply

    February 24, 2014 at 7:24 AM

    That means our fate is going to remain in the hands of Big Capital.

Leave a Reply