jio horizontal
728-pixel-x-90
<< >>

എബിന്‍റെ സംസ്കാരം ബുധനാഴ്ച

ടൊറന്റോ: കാനഡയിൽ മുങ്ങിമരിച്ച മലയാളി വിദ്യാര്‍ഥി എബിൻ സന്തോഷിന്‍റെ സംസ്കാരം ബുധനാഴ്ച സ്വദേശമായ ഇടുക്കി വണ്ണപ്പുറത്ത് നടക്കും. ബാരി ജോര്‍ജിയന്‍ കോളേജ് വിദ്യാര്‍ത്ഥിയായ എബിന്‍ ഈ മാസം ഏഴിനാണ് കിംഗ്‌സ്റ്റനിലെ തടാകത്തില്‍ മുങ്ങിമരിച്ചത്. ബോട്ടില്‍നിന്ന് വീണായിരുന്നു അപകടം. വണ്ണപ്പുറം പാറക്കനാല്‍ സന്തോഷ്‌- ഷൈനി ദമ്പതികളുടെ മകനാണ്.

കാനഡയിൽ നിന്നും ബാംഗളൂരിൽ എത്തിക്കുന്ന മൃതദേഹം റോഡ് മാർഗമാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വണ്ണപ്പുറത്തെ വസതിയിൽ എത്തിക്കുക. ബുധനാഴ്ച രാവിലെ പതിനൊന്നിന് ശുശ്രൂഷകൾ ആരംഭിക്കും. 12ന് കാളിയാർ സെന്റ് റീത്താസ് പള്ളിയിൽ പൊതുദർശനവും ,തുടർന്ന് സംസ്ക്കാരവും നടക്കും .കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പൊതു ദർശനമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 - സോവറിന്‍ജോണ്‍

Leave a Reply