jio 800x100
jio 800x100
728-pixel-x-90
<< >>

എബിച്ചായന്റെ പരിമിതികള്‍

ഉച്ചയായോടാ സൂര്യാ…

ഉച്ചിയിലായോടാ സൂര്യാ……

തളര്‍ന്നു തുടങ്ങിയ ശരീരവും തളരാത്ത ചിന്തകളുമായി ജീവിക്കുന്ന എബിച്ചായന്‍ അറിയാതെ നാറാണത്തു ഭ്രാന്തനെക്കുറിച്ച് ചിന്തിച്ചു പോയി.ഞായറാഴ്ച ഡുംഗാനോണ്‍ മക്ഡോണാള്‍ഡ്സില്‍ നിന്നും ഓവര്‍ ടൈം കഴിഞ്ഞു വരുന്ന വഴിയാണ്.ഇല കൊഴിയുന്ന ശിശിര കാലത്ത് പകല്‍ പന്ത്രണ്ട് മണിക്ക് സൂര്യന്‍ അതിന്റെ എല്ലാ പ്രതാപത്തോടും കൂടി കത്തി ജ്വലിച്ചു നില്‍ക്കുന്നു.പക്ഷെ നാറാണത്തു ഭ്രാന്തന്‍ പറഞ്ഞത് പോലെ ഉച്ചിയില്‍ അല്ല എന്ന് മാത്രം.ഇലകള്‍ കൊഴിഞ്ഞ മേപ്പിള്‍ മരങ്ങളുടെ ശിഖരങ്ങള്‍ക്കിടയിലൂടെ,ആകാശത്തിന്റെ തെക്കേ അരികിലൂടെ പടിഞ്ഞാറ് ലക്ഷ്യമാക്കി നീങ്ങുന്ന വരുണന്റെ നേര്‍ക്ക്‌ ,എബിച്ചായന്‍ നമ്രശിരസ്കനായി നിന്ന് ഉച്ച വെയില്‍ ഉച്ചിയില്‍ കൊള്ളിച്ചു.

Dungannon.2ഭൂമധ്യരേഖക്ക് അടുത്തു കിടക്കുന്ന പാലക്കാടിന്റെയും അകലെ കിടക്കുന്ന ഡുംഗാനോണിന്റെയും ആകാശത്തില്‍ സൂര്യന്റെ സ്ഥാനവും വ്യത്യസ്തമാണ്.

നേരിന്റെ പൊരുള്‍ തേടി ഭ്രാന്തമായി അലഞ്ഞു നടന്ന നാറാണത്തു ഭ്രാന്തന്റെ പരിമിതികള്‍ ഓര്‍ത്തു എബിച്ചായന്‍ ഉള്ളറിഞ്ഞ് ചിരിച്ചു.വിജനമായ മോയി റോഡില്‍ ഇളംകാറ്റില്‍ പറക്കുന്ന ഇലകള്‍ അല്ലാതെ മറ്റാരും ഇല്ല എന്ന് ചുറ്റിലും നോക്കി ഉറപ്പു വരുത്തി.കയ്യില്‍ എരിയുന്ന സിഗരറ്റും സിരകളില്‍ അണയാത്ത ചിന്തകളുമായി അദ്ദേഹം നടത്തം തുടര്‍ന്നു.പാലക്കാട്കാരന്‍ നാറാണത്തുഭ്രാന്തന്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ഡുംഗാനോണ്‍ നഗരത്തിനു മുകളിലൂടെ പോകുന്ന സൂര്യനെക്കുറിച്ച്

എന്തറിയാന്‍?

എങ്ങനെ അറിയാന്‍ ?

പറയി പെറ്റ പന്തിരുകുലത്തില്‍ അല്ലെങ്കില്‍ തന്നെ സായിപ്പന്മാര്‍ ഇല്ലല്ലോ.

അവരില്‍ ആരും സായിപ്പിന്റെ നാട്ടില്‍ ജീവിച്ചിട്ടുമില്ല.പാവം കേരളീയര്‍ .ഇപ്പോഴും നാറാണത്തു ഭ്രാന്തന്‍ പറഞ്ഞതെല്ലാം ശരിയാണെന്നു കരുതി ജീവിക്കുന്നവരുണ്ട്‌ കേരളത്തില്‍ .

അന്ധവിശ്വാസം അല്ലാതെന്ത്  ?

കൊലഞ്ചേരിക്കാരന്‍ നസ്രാണി ധാര്‍മ്മിക രോഷം കൊണ്ട്  അടുത്ത സിഗരറ്റ് കത്തിച്ചു.

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാറാണത്തു ഭ്രാന്തന്‍ ദൈവമാണെന്ന് പഠിപ്പിച്ച മല്ലിക ടീച്ചറിന്റെ വിവരക്കേട് ഓര്‍ത്തു എബിച്ചായന്‍ ഖിന്നനായി.മോയിഖാഷെല്ലിനു അടുത്തുള്ള വീട്  എത്താറായപ്പോള്‍ അദ്ദേഹം ഒരു നിഗമനത്തില്‍ എത്താന്‍ ശ്രമിച്ചു.അതാണ്‌ പതിവും.

പറയി പെറ്റ പന്തിരു കുലത്തിനും നേരിന്റെ പൊരുള്‍ തേടിയലഞ്ഞ നാറാണത്തു ഭ്രാന്തനും പരിമിതികള്‍ .

ഭുഖണ്ട്ഡം മാറുമ്പോള്‍ സ്ഥാനം മാറുന്ന സൂര്യനും പരിമിതികള്‍ .

മലയാളം പഠിപ്പിച്ച മല്ലിക ടീച്ചറിനു പരിമിതികള്‍ .

അന്ധമായി എല്ലാം വിശ്വസിക്കുന്ന കേരളീയര്‍ക്കും പരിമിതികള്‍ .

ചിന്തിച്ചു നടക്കാന്‍ ദൂരം ബാക്കിയില്ലാത്ത തനിക്കും പരിമിതികള്‍ .

എല്ലാറ്റിനും പരിമിതികള്‍ .

പരിമിതികള്‍ ഇല്ലാത്തത് പരിമിതി എന്ന വാക്കിന് മാത്രമേയുള്ളൂ

രണ്ട് ഹൃദയാഘാതം കഴിഞ്ഞ എബിച്ചായന്‍ വീട്ടില്‍ എത്തിക്കഴിഞ്ഞാല്‍ ഉടുക്കാനുള്ള കൈലിയും കിടക്കാനുള്ള കട്ടിലും മാത്രമേ അന്വേഷിക്കാറൊള്ളു .ചെറുപ്പത്തില്‍ ഉണ്ടായിരുന്ന വീര്യവും ആത്മവിശ്വാസവും ആരോഗ്യവും ആ മനുഷ്യസ്നേഹിയില്‍ നിന്നും കാലം ചോര്‍ത്തിയെടുത്തു.അയാളില്‍ നിന്നും ചോര്‍ന്നു പോയവയെല്ലാം അറിഞ്ഞും അറിയാതെയും തന്റെ പെണ്‍മക്കളായ ജൂലിയയിലേക്കും  (12 വയസ്സ്) സീലിയയിലേക്കും (14 വയസ്സ് )ചെന്ന് ചേര്‍ന്നു .അവരുടെ അമ്മ മോളി ചേച്ചി ,എന്‍ എച് എസ് ആശുപത്രിയിലെ നേഴ്സാണ് .ഞായറാഴ്ച ഡബിള്‍ -പെ  ആയതിനാല്‍ എല്ലാ ഞായറാഴ്ചയും എങ്ങനെയെങ്കിലും ഡ്യുട്ടി ഒപ്പിച്ചെടുക്കും .’ചിന്തിക്കുന്ന എബിച്ചായന്റെ ചിന്തിക്കാത്ത ഭാര്യ’.ഈ വിശേഷണം അവര്‍ക്ക് പൂര്‍ണ്ണമായും ചേരും .ഇളം പ്രായക്കാരായ തന്റെ പെണ്‍മക്കളുടെ ആര്‍ത്തവ തിയതി പോലും അവര്‍ ഓര്‍ത്ത് വെയ്ക്കാറില്ല .ഞായറാഴ്ച സൈന്റ്റ്‌ പാട്രിക് പള്ളിയിലെ കുറുബാന കഴിഞ്ഞു ഇളയ മകള്‍ ജൂലിയ മാത്രമേ തിരികെ എത്തിയിട്ടൊള്ളു .മൂത്ത മകള്‍ സിലിയ,കൂട്ടുകാരി മേരി മക്ലലിന്റിന്റെ അച്ഛന്‍റെ മരണാനന്തര ചടങ്ങായ വേക്കിന് പോയിരിക്കുകയാണ്.

Church_of_St_Patrick,ശവശരീരം മറവ് ചെയ്യുന്നതിന് മുന്‍പ് പ്രൌഡഗംഭീരമായ വസ്ത്രം ധരിപ്പിച്ച് ,ശവസംസകരത്തിനുള്ള പെട്ടിയില്‍ കിടത്തി ,ബന്ധുക്കളും മറ്റ് അടുപ്പക്കാരും ചേര്‍ന്ന് മരിച്ചയാളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ചര്‍ച്ച ചെയിതു കഴിയണമെങ്കില്‍ നേരം ഇശ്ശി ആകും .സിലിയ എബി ജനിച്ചതും വളര്‍ന്നതുമെല്ലാം വിദേശരാജ്യങ്ങളില്‍ തന്നെ ആയിരുന്നെങ്കിലും ,എബിച്ചായനില്‍ നിന്നും ചോര്‍ന്നു കിട്ടിയ നന്മയുടെ ചില അംശങ്ങള്‍ അവളുടെ സിരകളില്‍ ഒഴുകുന്നതിനാല്‍ ,അവളെ സഹജീവികളോട് സഹാനുഭുതിയും സ്നേഹവും ഉള്ളവളാക്കി തീര്‍ത്തു.മേരി മക്ലലന്റിനൊപ്പം അമ്മ ബ്രിജിറ്റ് മേക്ലന്റ്റ് ,മി:മേക്ലലന്റിനു ശേഷം അവര്‍ സ്വീകരിച്ച  ബോയ്‌ ഫ്രണ്ട്സായ റോണന്‍ ഗ്രാറ്റന്‍ (56 വയസ്സ് ) കോളി ബെല്‍ (45 വയസ്സ്) അവരുടെ മക്കളും മറ്റ് സുഹൃത്തുക്കളും മരണസാഗരം പൂകിയ മി:മക്ലലന്റിന്‍റെ വേക്ക് സെറിമണിയില്‍ പങ്കെടുത്തു.

അവിടെ കൂടിയിരുന്നവര്‍ക്ക് മരണമടഞ്ഞ മക്ലലന്റ്റ് ആരായിരുന്നു?

അദ്ദേഹം ജീവിതത്തില്‍ എന്തായിരുന്നു ?

മി:മക്ലലന്റ്റ് സമൂഹത്തിനു എന്ത് നന്മ ചെയിതു ?

എന്തെങ്കിലും തിന്മ ചെയിതിട്ടുണ്ടോ ?

മരണമടഞ്ഞ മി:മക്ലലന്റ്റിന്‍റെന്‍റെ ജീവിതത്തിന്‍റെ ആകെ തുക എന്താണ്?

തുടങ്ങിയ വിഷയങ്ങളെല്ലാം wake ceremony യില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയിതു .അവരുടെയെല്ലാം കളേര്‍ഡ് ഫ്രണ്ടായി വേഗം മാറാന്‍ സീലിയ രാജുവിന്റെ വിനയലാളിത്യം അവളെ സഹായിച്ചു.കൂട്ടുകാരി മേരിയുടെ അമ്മയ്ക്കും ,മരിച്ചു പോയ അച്ഛന്‍ മക്ലലന്റിനും പല കാലത്ത് പല ഗേള്‍ ഫ്രണ്ട്സിലും ബോയ്‌ ഫ്രണ്ട്സിലുമായി ജനിച്ച സഹോദരി സഹോദരന്മാരില്‍ ചിലരെയൊക്കെ ആദ്യമായി കാണാനും പരിചയപ്പെടാനും കൂട്ടുകാരി മേരിക്കൊപ്പം സിലിയ രാജുവിനും വെയിക് സെറിമണി വഴി അവസരം ലഭിച്ചു.

രാപകലില്ലാതെ തന്റെ മക്കള്‍ക്ക്‌ വേണ്ടി അധ്വാനിക്കുന്ന മോളി-ചേച്ചി നിഷ്കളങ്കയാണെന്നു മാത്രമല്ല ആരോടെങ്കിലും പ്രത്യേകിച്ച് ഇണക്കമോ, പിണക്കമോ ,വൈരാഗ്യമോ ,ഔചത്യമോ ഇല്ലാത്ത ഒരു മലയാള ജന്മം ആണ്.നാട്ടില്‍ ആരെങ്കിലും എന്തെങ്കിലും വിശേഷങ്ങള്‍ പങ്കു വെച്ചാല്‍ ,പുരപ്പുറത്തു ഇരിക്കുന്ന കമത്തോടില്‍ മഴ വെള്ളം വീണത്‌ പോലെയാണ്.ഡുംഗാനോണിന്‍റെ നാല് ചെരുവിലേയ്ക്കും അത് അണമുറിയാതെ ഒഴുകിപ്പോകും .രഹസ്യങ്ങള്‍ ഇല്ലാത്ത മോളി ചേച്ചി എബിച്ചായന്റെ നേര്‍ വിപരീതയാണ്.എല്ലാം അടക്കി വെക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.പ്രത്യേകിച്ച് തന്റെ ചെറിയ ജീവിതത്തിലെ വലിയ വേദനകള്‍ അദ്ദേഹം രഹസ്യമാക്കി വെയ്ക്കുന്നു.വലിയ തിരക്കുള്ള മക് -ഡോണാള്‍ഡ്സിലെ ഡിഷ്‌വാഷറിന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വലിയ പാത്രങ്ങള്‍ കഴുകി തളര്‍ന്ന കൈകളും നടന്നു തളര്‍ന്ന കാലുകളും രണ്ടു വലിയ ആഘാതം തട്ടിയ ഹൃദയവുമായി എബിച്ചായന്‍ കട്ടിലില്‍ വേദനിച്ചു കിടന്നു.എങ്കിലും ഒന്നര കോടി രൂപ വില മതിക്കുന്ന സ്വന്തം വീട്ടിലാണ് കിടക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിന് ഒരല്‍പം സുഖം തോന്നി.അങ്ങനെ സുഖവും ദുഖ:വും കൈ കോര്‍ത്ത്‌ പിടിച്ച് ,നിത്യവുമെന്നപോലെ ആ മധ്യാഹ്നത്തിലും വിക്റ്റോറിയന്‍ വാസ്തുകലയില്‍ തീര്‍ത്തിരിക്കുന്ന എബിച്ചായന്റെ വീട്ടിലേക്കു വിരുന്ന് ചെന്നു.       

 

എബിച്ചായന്റെ മൂത്ത മകള്‍ സീലിയ വൈജ്ഞാനിക തൃഷ്ണയുള്ളവളാണ് .ഇളയ മകള്‍ ജൂലിയ വീഡിയോ ഗെയിമുകളില്‍ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. മക്ഡോണാള്‍ഡ്സില്‍ നിന്നും , മോയിപ്പാര്‍ക്കില്‍ നിന്നുമൊക്കെ ലഭിക്കുന്ന ഡിസ്ക്കൌണ്ട് ചിക്കനും ,സമ്പുഷ്ടമായി ചീസ് ചേര്‍ത്ത് ഉണ്ടാക്കുന്ന ഡോമിനോ പിസ്സായുമൊക്കെ ഇഷ്ട ഭക്ഷണമായി കഴിക്കുന്ന അവര്‍ രണ്ടു പേരും ഇളം പ്രായത്തില്‍ തന്നെ ചെറിയ മോളി ചേച്ചിയുടെ വലിയ മക്കളായി മാറിക്കഴിഞ്ഞിരുന്നു.മൂത്ത മകള്‍ക്ക് പത്ത് വയസ്സായപ്പോള്‍ തന്നെ പുഷ്പിണിയായി.ഒരു പെണ്‍കുട്ടി പുഷ്പിണിയായാല്‍ അവള്‍ക്കുണ്ടാകുന്ന അവസ്ഥാന്തരങ്ങളെക്കുറിച്ച് അവള്‍ പുസ്തകങ്ങളില്‍ നിന്നും മനസിലാക്കി.വായനാ ശീലം ഇംഗ്ലീഷ് സഹിത്യത്തിലും,ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വാസ്തുകലയിലും അവളെ കമ്പമുള്ളവള്‍ ആക്കി.മലയാള ഭാഷയുടെ പരിമിതിയും ഇംഗ്ലീഷ് ഭാഷയുടെ അനന്തമായ സാധ്യതയും എബിച്ചായന്‍ അവള്‍ക്കു പറഞ്ഞ് കൊടുത്തു.സ്വന്തം വീട്ടിലെ വിശേഷങ്ങളും വിഷമങ്ങളും ഡുംഗാനോണിന്‍റെ മുകളില്‍ നിന്നും താഴ്വാരങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ വീടുകളിലേയ്ക്ക് മൊബൈല്‍ ഫോണിലൂടെ മോളി ചേച്ചി ഒഴുക്കി വിട്ടു.

percy-bysshe-shelleyഒഴിവ് സമയങ്ങളില്‍ സീലിയയുമൊത്ത് സംസാരിച്ച് ഇരിക്കുന്നതാണ് ഈ കാലത്ത് തന്റെ ജീവിതത്തിലെ ക്രിയാത്മകമായ കാര്യം എന്ന് എബിച്ചായന്‍ കരുതി.മല്ലിക ടീച്ചറിന്റെ മലയാളവും,സാമൂഹ്യ പാഠങ്ങളും പരീക്ഷ പാസ്സാകാന്‍ മാത്രം ഇംഗ്ലീഷും പഠിച്ചിട്ടുള്ള എബിച്ചായന്,ആംഗലേയ സാഹിത്യത്തിലെ,അഥവാ വിശ്വ സാഹിത്യത്തിലെ തന്നെ അഭൌമ പ്രതിഭകളായ പേഴ്സി ബൈഷി ഷെല്ലിയേയും ജോണ്‍ കീറ്റ്സിനെയും അവരുടെ കവിതകളെയും സിലിയ പരിചയപ്പെടുത്തി കൊടുത്തു.

‘കൂട്ടത്തില്‍ അവള്‍ക്കിഷ്ടം ഷെല്ലിയെയാണ് .അതുകൊണ്ട് എബിച്ചായനും ഷെല്ലിയെ ഇഷ്ടപ്പെട്ടു’

പക്ഷെ,ഷെല്ലിയുടെ കാവ്യ ശില്‍പ്പങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയിതു കൊടുത്തപ്പോള്‍ അവയിലുള്ള പ്രണയാതുരതയും,നിരീശ്വരത്വവും കോലഞ്ചേരിക്കാരന്‍ നസ്രാണിയില്‍ നിന്നും മറച്ചു വെയ്ക്കാനുള്ള ബുദ്ധി വേഗം സീലിയ-എബി കാണിച്ചു.പ്രപഞ്ചത്തിലെ വര്‍ണ്ണങ്ങള്‍ കടമെടുത്ത്,ഋതുഭേതങ്ങളുടെ താളില്‍ പേഴ്സി ഷെല്ലി എന്ന അനുഗ്രഹീത ചിത്രകാരന്‍ വരച്ച മനോഹര ചിത്രങ്ങള്‍ ആണ് അവയെന്ന് എബിച്ചായാന് അവള്‍ പറഞ്ഞു കൊടുത്തു.അല്ലെങ്കില്‍ അത്രമാത്രാണ് എബിച്ചായനെ അവള്‍ ബോധ്യപ്പെടുത്തിയത്.

മദ്യവും മദിരാക്ഷിയും ചേര്‍ന്ന് രതി വേഴ്ച നടത്തുന്ന സാമുഹ്യ ക്ലബ്ബുകളിലും,അനാവിശ്യDANCEപാര്‍ട്ടികള്‍ക്കും പോകാന്‍ ഇഷ്ടപ്പെടത്ത സീലിയ സൌഹൃദങ്ങള്‍ സ്ഥാപിച്ച് സാമുഹ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് കള്‍ച്ചറല്‍ ക്ലബ്ബുകള്‍ വഴിയും ,എന്‍. ഐ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലബ്ബുകള്‍ വഴിയുമാണ്‌ എന്നോര്‍ത്തപ്പോള്‍ എബിച്ചായന്റെ അശ്രുകണങ്ങളില്‍ മാരിവില്ല് മിന്നി മറഞ്ഞു.

വേനല്‍ക്കാലം തൊട്ട് ശിശിരകാലം വരെയുള്ള സായാഹ്നങ്ങളില്‍ ഡുംഗാനോണിലെ ആംഗലേയ സാഹിത്യ ക്ലബ്ബിലെ അംഗങ്ങള്‍ കൂടുന്നത് ,ഡുംഗാനോണിന്‍റെ ചരിത്രം ഉറങ്ങുന്ന കാസില്‍ കോര്‍ട്ട് കുന്നിന്‍പുറത്താണ്.അയര്‍ലണ്ടിന്റെ സ്വന്തം കായികവിനോദമായ ഗീലിക് ഫുട്ബോള്‍ താരം കൂടിയായ ജിം-ബേണ്‍സ് എന്ന ബഹുമുഖപ്രതിഭയാണ് അവരുടെ സാഹിത്യ ക്ലബ്ബിന്റെ നായകന്‍. .പിയാനോ വായിക്കുന്നതിലും വൈദഗ്ധ്യമുള്ള ബേണ്‍സിന്റെ നേതൃത്വത്തില്‍ മേരി മേക്ലലന്റു് ,ഡയാന്‍ സ്റ്റീവന്‍സണ്‍ , കെല്ലി ഹാര്‍ബിസന്‍ ,ഡാരന്‍ മ്ക്ലാഷെ  എന്നിവര്‍ അടക്കമുള്ള ഗായകരേയും ക്ലബ്ബ് അംഗങ്ങളുമയവരേയും കൂട്ടി, ഷെല്ലിയുടെ പ്രണയ കവിതകള്‍ക്ക് ഓര്‍ക്കസ്ട്രേഷന്‍ നടത്താന്‍ ശ്രമിക്കുന്ന കാലത്ത് ,പാടാനുള്ള കഴിവ് ഇല്ലെങ്കിലും ഏറ്റവും ആദ്യം കാസില്‍ കോര്‍ട്ട് കുന്നിന്‍പുറത്ത് എത്തുന്നതും ഒടുവില്‍ ,ജിം-ബേണ്‍സിനൊപ്പം പിരിയുന്നതും സീലിയ തന്നെയായിരിന്നു.

dunggannon.6thശാന്തസുന്തരമായ അന്തരീക്ഷത്തിനു മിഴിവേകിക്കൊണ്ട് ജിം-ബേണ്‍സിന്റെ വിരലുകള്‍ പിയാനോയുടെ ഇതളുകളിലൂടെ മൃദുലമായി നൃത്തം ചെയിതു.കേന്നിജി സംഗീതത്തിന്റെ ഈണവും ,പേഴ്സി ഷെല്ലിയുടെ പ്രണയകവിതകളിലെ വരികളും ലയിച്ച് ഇളം കാറ്റിലൂടെ താഴ്വരയിലേയ്ക്ക് ഒഴുകിയപ്പോള്‍ കുന്നിന്‍ ചെരുവിലെ ഫ്ലോറാ ചെടികളുടെ ഇളം തണ്ടുകളും പാതി വിടര്‍ന്ന പൂക്കളും ഇക്കിളി കൊണ്ട് വഴങ്ങിക്കൊടുത്തു.താഴ്വാരത്തിലെ ഡെയിസി പൂക്കളുടെ വിടര്‍ന്ന കണ്ണുകള്‍ ജിം-ബേണ്‍സിന്റെ സംഗീതത്തോടും ,സീലിയുടെ തിളക്കമുള്ള കണ്ണുകള്‍ സംഗീതജ്ഞനോടും സംവദിച്ചു.രണ്ട്  വംശത്തിലും സംസകാരത്തിലും ജീവിച്ച് വളര്‍ന്ന ജിം-ബേണ്‍സിന്റെയും സീലിയയുടെയും മൈഥുനം നടന്നു.കാലം ബാക്കി വെച്ച കാസില്‍ കോര്‍ട്ടിന്റെ പഴയ ചുവരുകള്‍ മാത്രം സാക്ഷിയായി.  

 

             

പിന്നീട് വന്ന മഞ്ഞു കാലത്ത് എബിച്ചായന്റെ  ശരീരം നിരന്തരം ചൂടാക്കും വിധത്തില്‍ മോളിചേച്ചി ഓസ്ട്രേലിയക്ക്‌ പോകാം എന്ന് പറഞ്ഞുകൊണ്ടിരുന്നു.

ഓസ്ട്രേലിയക്ക്‌ പോയാല്‍ -കൂടുതല്‍ സാലറി കിട്ടും.

ഓസ്ട്രേലിയക്ക്‌ പോയാല്‍ -ആദ്യം തന്നെ പെര്‍മനന്റ് റസിഡന്‍സി കിട്ടും.

ഓസ്ട്രേലിയക്ക്‌ പോയാല്‍ -നേരിട്ടു ഹോസ്പിറ്റലില്‍ കിട്ടും.

ഓസ്ട്രേലിയക്ക്‌ പോയാല്‍ നല്ല ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യാം.

ഓസ്ട്രേലിയക്ക്‌………. ……….,,,,,,,,,,,,,,,,വീട് വിലകുറച്ച് കിട്ടും

………………………പോയാല്‍ …………

മോളി ചേച്ചി അടയ്ക്കാ കുരുവിയെ പോലെ കലപില കൂട്ടി.പിന്നീട് അതൊരു നിലവിളിയായി മാറാന്‍ തുടങ്ങിയപ്പോള്‍ എബിച്ചായന്റെ ‘പരിമിതികളുടെ സിദ്ധാന്തം’വീണ്ടും പ്രാവര്‍ത്തികമായി.

ഓസ്ട്രേലിയ എങ്കില്‍ ഓസ്ട്രേലിയ………

അങ്ങനെ ആ കുടുംബം ഓസ്ട്രേലിയക്ക്‌ പോകാന്‍ തീരുമാനമായി.ആ  ദിവസവും എബിച്ചായന്‍ ജോലിക്ക് പോയി.ജോലി ചെയുമ്പോള്‍ എന്തെല്ലാമോക്കയോ അയാള്‍ ചിന്തിച്ചു കൂട്ടി.ദൈവത്തിനു തൊട്ടു താഴെയിരുന്ന് ആരൊക്കെയോ ചേര്‍ന്ന് ചിലതെല്ലാം തീരുമാനിക്കുന്നു.ലോകത്തിന്റെ ഭാവി തന്നെ അവരുടെ കൈകളിലാണ്.നാളകളിലെ കാലാവസ്ഥ മുതല്‍ എണ്ണവിലയും സ്വര്‍ണ്ണ വിലയും അടക്കം എല്ലാം അവര്‍ നിശ്ചയിക്കുന്നു .കേരളത്തിലെ ഒരു സാധാരണ നേഴ്സ് എവിടെ ജോലി ചെയ്യണം എന്ന് പോലും അവരാണ് തീരുമാനിക്കുന്നത്‌…. തന്‍റെ ഭാര്യ മോളി-എബി എവിടെ ജോലി ചെയ്യണം എന്ന് അവര്‍ നേരിട്ട് പറയില്ല.പകരം ചുറ്റുപാടുകളെക്കൊണ്ട് പറയിപ്പിക്കുന്നു.കുടുംബനാഥനും ഭര്‍ത്താവുമായ താന്‍ പോലും നിസ്സാഹയനായി അതിനെയെല്ലാം അനുസരിക്കുന്നു.എബിച്ചായന്‍ ജോലി കഴിഞ്ഞ് തണത്തുറഞ്ഞ മഞ്ഞിലേയ്ക്ക് ഇറങ്ങി.വിരലുകള്‍ക്കിടയില്‍ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ചെടിപ്പടര്‍പ്പിലേയ്ക്ക് വലിച്ചെറിഞ്ഞ് ടാക്സിയില്‍ കയറി തന്റെ പ്രിയപ്പെട്ട വിക്ടോറിയന്‍ സെമിഡിറ്റാച്ച്ഡ്  വീട്ടിലേയ്ക്ക് പോയി.

പിറ്റേ ദിവസം എബിച്ചായന്റെ വീട്ടില്‍ ഉള്ളവരെല്ലാം വളരെ സന്തുഷ്ടരായി കാണപ്പെട്ടു.തണുപ്പിനെ ഇഷ്ടപ്പെടാത്ത ഇളയ മകള്‍ ജൂലിയയുടെ മനസ്സും  ഒരു കംഗാരുക്കുഞ്ഞിനെ പോലെ മോളി ചെച്ചിയ്ക്കൊപ്പം തുള്ളിച്ചാടിക്കൊണ്ടിരുന്നു.വളരെ കുറച്ചാഴ്ച്ചകള്‍ കൊണ്ട് സീലിയ-എബിയുടെ ഹെയര്‍ സ്റ്റൈലും,ശരീരത്തിന്റെ ഭാഷയും രൂപവുമൊക്കെ അനിതരസാധാരണമാം വിധം മാറിക്കൊണ്ടിരുന്നു.പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ഇംഗ്ലീഷ് -ഐറിഷ് സംസ്കാരങ്ങളിലെ വസ്തുകലകളെ സംയോജിപ്പിച്ചുകൊണ്ട് നഗരാതിര്‍ത്തിയില്‍ പണി തീര്‍ത്തിരിക്കുന്ന ചെറിയ കമാനത്തിലൂടെ നിരവധി തവണ സീലിയ-എബിയും ജിംബേണ്‍സും കാസില്‍കോര്‍ട്ട് കുന്നിന്‍പുറത്തേയ്ക്ക് കയറിപ്പോയിരുന്നു.അവിടുത്തെ പഴയ ചുവരുകള്‍ക്ക് വാത്സ്യായന മഹര്‍ഷിയെയും ഓഷോ രജനീഷിനെയും പരിചയപ്പെടുത്തിയ ശേഷം ഹേമന്ദകാലം മറികടക്കാന്‍ അവര്‍ ജിംബേണ്‍സിന്റെ അയിറിഷ് സ്ട്രീറ്റിലേയ്ക്ക് പോയി.

സാമ്പത്തിക മാന്ദ്യവും ,മഞ്ഞുകാലവും ചേര്‍ന്ന് എബിച്ചായന്റെ സെമിഡിറ്റാച്ച്ഡിന്‍റെ ശോഭ കെടുത്തിയിരുന്നു.എബിച്ചായന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിതമായി.

SALEFOR SALE

ഈ വീട് വില്‍പ്പനയ്ക്ക് !!!!അഥവാ സ്വപ്ന സാക്ഷാത്കാരം വില്‍പ്പനയ്ക്ക്

മോളി നേഴ്സ് എബിയ്ക്ക്  ഓസ്ട്രേലിയക്ക്‌ പറക്കേണ്ട തീയതിയ്ക്ക് മുന്‍പ് വീട് വില്‍ക്കാന്‍ കഴിഞ്ഞില്ല.ലോക സാമ്പത്തിക മാന്ദ്യം എബിച്ചായന്റെ സ്വപ്നഭവനത്തിനെ വിലയില്ലാത്ത കല്‍ഭിത്തികള്‍ ആക്കി മാറ്റിയിരുന്നു.

വീട് വില്‍ക്കുന്നത് വരെ എബിച്ചായന്‍ അവിടെ താങ്ങാനും മോളി ചേച്ചിയും മക്കളും  ഓസ്ട്രേലിയക്ക്‌ പോകാനും തീരുമാനിച്ചു.ലഗേജുകള്‍ മുകളില്‍ വച്ച് കെട്ടി എബിച്ചായന്റെ കാറ് വീടിനു മുന്നിലുള്ള ‘മോയിറോഡ് ‘ എന്ന ഇരുവഴിയില്‍ കയറി ,ട്രാഫിക് ബ്ലോക്കിന് ശാപമോക്ഷം നല്‍കുന്ന ‘റൌണ്ട് എബൌട്ട്‌ ‘എന്ന വൃത്തത്തിലൂടെ പല വഴികള്‍ വന്ന് ചേര്‍ന്ന് അതിവേഗം പോകുന്ന മോട്ടോര്‍ വേ(M1)യിലേയ്ക്ക് ഇറങ്ങി.വിസ്തീര്‍ണ്ണവും വ്യാപ്തിയും കൂടിയ ഒരു ഫാന്റസി പാര്‍ക്കിലൂടെയെന്ന പോലെ ജോര്‍ജ്ജ് ബെസ്റ്റ് എയര്‍ പോര്‍ട്ടിലേയ്ക്ക് പോയി.പോകുന്ന വഴിക്ക് സീലിയ തന്റെ കൂട്ടുകാര്‍ക്ക് മൊബൈല്‍ ഫോണിലൂടെ എസ് എം എസ് അയച്ചുകൊണ്ടിരുന്നു.എയര്‍പോര്‍ട്ടിലെ ബ്രിട്ടീഷ് മിഡ്ലാന്റ് എയര്‍വയിസിന്റെ കൌണ്ടറില്‍ മോളി ചേച്ചി ക്യു നില്‍ക്കുന്ന സമയത്ത് സീലിയയെത്തേടി മൂന്ന്-നാല് അയിറിഷ്കാരായ ചെറുപ്പക്കാര്‍ എത്തി.സീലിയ അവരോടൊപ്പം ഒന്നും സംസാരിക്കാതെ ഗൌരത്തില്‍ മാറി നില്‍ക്കുമ്പോള്‍ കൂട്ടത്തില്‍ ആരോഗ്യവാനായ ഐറിഷ്കാരന്‍ എബിച്ചായന്റെ അടുത്തെത്തി സ്വയം പരിചയപ്പെടുത്തി.

HELO YOU Mr:EBY

I AM JIM-BURNS

PLEASE TO MEET YOU 

I WANT TO DISCUSS A SERIOUS MATTER WITH YOU 

CITYഎബിച്ചായന്‍ ഗൗരവമുള്ള കാര്യം കേട്ട് കഴിഞ്ഞപ്പോള്‍ മോളി ചേച്ചി വിമാനത്തിലേയ്ക്കുള്ള ബോര്‍ഡിങ്ങ് പാസ്സുമായി വന്നു.കഥ കേട്ട മോളി ചേച്ചി രംഗം വഷളാക്കി.ജിം ബേണ്‍സ് മൊബൈലില്‍ 999 കുത്തി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി .ഉപചാര മര്യാദകളുള്ള ശുഭ്രവസ്ത്രധാരികളായ നിയമപാലകര്‍ അര്‍ജ്ജുനശരം പോലെ പാഞ്ഞെത്തി.

സഹനശക്തി കൊണ്ട് ജീവിക്കാന്‍ ശ്രമിച്ച കോലഞ്ചേരിക്കാരായ മാതാപിതാക്കളുടെ നെഞ്ചിണത്തിലേയ്ക്ക് ജിംബേണ്‍സിന്റെയും സീലിയയുടെയും ഒപ്പം നിന്ന അവര്‍ കൂടുതല്‍ മൂര്‍ച്ചയുള്ള അമ്പുകള്‍ തൊടുത്തു വിട്ടു.പൊതു സ്ഥലത്ത് ശല്യം ഉണ്ടാക്കിയ മോളി ചേച്ചിയെ സ്ക്യുരിറ്റി പരിശോധനയ്ക്ക് ശേഷം എയര്‍പോര്‍ട്ടിനുള്ളിലേയ്ക്ക് കയറ്റി വിട്ട് നിഷ്കാസിതയാക്കി.അതിനായി അവര്‍ രണ്ടു വാചകങ്ങള്‍ മാത്രം ഉപയോഗിച്ചു.

IF YOU WANT TO GO….

 ”GO NOW “

OTHERWISE WE WILL ‘ARREST YOU FOR ASSAULTING THIS GIRL ‘

അവസാന ചെറുത്ത് നില്‍പ്പിന് ശ്രമിച്ച എബിച്ചായാനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ജിംബേണ്‍സ് എന്ന ഭാവി മരുമകനും രണ്ടു വാക്ക് ചിലവാക്കി

ARE YOU DEAFF..YOU BASTARD    

 

dark roadഎബിച്ചായന്റെ കയ്യില്‍ നിന്നും പാസ്പോര്‍ട്ടും ബോര്‍ഡിങ്ങ് പാസ്സും മടക്കി വാങ്ങുമ്പോള്‍ കണ്ണുകള്‍ പരസ്പരം ഇടയാതിരിക്കാന്‍ സീലിയ ശ്രദ്ധിച്ചു.എബിച്ചായന്റെ വിരല്‍ത്തുമ്പില്‍ നിന്നും ജിം ബേണ്‍സ് എന്ന ഐറിഷ്കാരനോപ്പം അവള്‍ കാറില്‍ കയറി അകന്ന്….അകന്ന് പോകുമ്പോള്‍ വികാരാദ്രനായി നിന്ന അയാളുടെ മുന്നില്‍ അതിവേഗം ശൂന്യമായിക്കൊണ്ടിരുന്ന വഴിയിലെ വിളക്കുകാലുകളുടെ എണ്ണം കൂടിക്കൂടി വന്നു.

എയര്‍പോര്‍ട്ട്‌ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വലിയ ജനാല ചില്ലിലൂടെ കലങ്ങിയ കണ്ണുകള്‍ കൊണ്ട് മോളി ചേച്ചി ആകാശത്തേയ്ക്ക് നോക്കി നിന്നു.

നക്ഷത്രങ്ങള്‍ കാവലില്ലായിരുന്നു….

പകരം ,ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്ന് രൌദ്ര ഭാവങ്ങളുള്ള ചിറകുകള്‍ വിടര്‍ത്തി,ബ്രിട്ടിഷ് ഭരണത്തിന്റെ സൂചന നല്‍കുന്ന, നീല നിറത്തില്‍ ചുവപ്പ് അടയാളങ്ങള്‍ ഉള്ള വലിയ വിമാനം ബീഭത്സ്തയുണര്‍ത്തി താഴ്ന്നു വരുന്നതാണ് കണ്ടത്.മോളി ചേച്ചിയെയും അവരുടെ ഇളയ മകളെയും ആവാഹിച്ചെടുത്തുകൊണ്ട് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ ഭരണകര്‍ത്താക്കള്‍ ,കൊലപാതകത്തിനും മോഷണത്തിനും ബലാല്‍സംഗത്തിനും ശിക്ഷിക്കപ്പെട്ടവരെ നാടുകടത്തി വിട്ടിരുന്ന ദ്വീപിലേക്ക് ,ഓസ്ട്രേലിയലിലേയ്ക്ക് വിമാനം പറന്നു പോയി.

ഓസ്ട്രേലിയലിലെ മെല്‍ബണിനടുത്ത് സീ-ബ്രീച്ച് വില്ല എന്ന പുതിയ താമസസ്ഥലത്ത് മോളി ചേച്ചി ഇരിക്കുമ്പോള്‍ 35ഡിഗ്രി ചൂടുള്ള വീടിന്റെ ഉള്ളിലേയ്ക്ക് കുളിര്‍കാറ്റിനൊപ്പം വന്ന കടലിരമ്പം ബെല്‍ഫാസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച് തന്നോട് അവസാനമായി സംസാരിച്ച പൊലീസ്കാരന്റെ ശബ്ദം അവരെ ഓര്‍മ്മപ്പെടുത്തി.അയാളുടെ വാക്കുകള്‍ ഓര്‍ത്താല്‍ താനും യുകെയില്‍ നിന്നും നാട് കടത്തപ്പെട്ടവള്‍ ആണ് ‘മകളെ തല്ലിയ കുറ്റത്തിനു നാട് കടത്തപ്പെട്ടവള്‍ ‘.തുറന്നിട്ട ജനാലയിലൂടെ ഒഴുകി വന്ന അധമ ചിന്തകള്‍ അവരെ കീഴടക്കിക്കൊണ്ടിരുന്നു.

ആശാന്തമായ നിശബ്ദത റോസ് ഹില്ലിലെ NO:9  വിക്ടോറിയന്‍ ബംഗ്ലാവില്‍ എബിച്ചായനോപ്പം സ്ഥിരതാമസമാക്കിയിരുന്നു.എങ്കിലും പരിമിതകളില്‍ നിന്നും സാധ്യതകളുടെ ജീവിതത്തിലേയ്ക്ക് പരിണമിക്കാന്‍ അയാള്‍ നിതാന്തം ശ്രമിച്ചുകൊണ്ടിരുന്നു.മൂന്നു മാസങ്ങള്‍ക്കുള്ളില്‍ അയാള്‍ തന്റെ വീട് വില്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയിതു.റോസ് ഹില്ലിലെ ഒന്‍പതാം നമ്പര്‍ വീട് 100,000 പൌണ്ടിന് കച്ചവടം ഉറപ്പിച്ചു.ഒരു വര്‍ഷം കൊണ്ട് 50,000 പൌണ്ട് കുറഞ്ഞു പോയി.(40 ലക്ഷം രൂപ).ഈ കാലത്തിനിടയ്ക്ക് എബിച്ചായന്‍ സീലിയയെ ഫോണില്‍ വിളിക്കുകയും ,നേരില്‍ കണ്ട് വിശേഷങ്ങള്‍ പങ്കു വെയ്ക്കുകയും ചെയിതിരുന്നു.സീലിയ അതെല്ലാം നിസ്സംഗതയോടെ കേട്ടിരുന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

The-Kiss-by-Picasso-fine-art-691990_1024_768ജിം ബേണ്‍സിന്റെ അമ്മ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ബോയ്‌ഫ്രാണ്ടിനോപ്പമാണ് താമസിച്ചിരുന്നത്.ജിമ്മിന്റെ അച്ഛന്‍ എവിടെയാണ് എന്ന് ആര്‍ക്കും അറിയില്ല.അമ്മയ്ക്ക് രോഗം ബാധിച്ചതില്‍ പിന്നെ അവരുടെ ബോയ്ഫ്രണ്ട് അങ്ങനെ വരാറില്ല.ഇടക്ക് വന്ന് രോഗവിവരങ്ങള്‍ അന്വേഷിച്ച് പോകും.

മുനയുള്ള പ്രായത്തിലെ നൈമിഷിക സുഖം മാത്രമായിരുന്നു സീലിയ -ജിം ബന്ധത്തിന്റെ യഥാര്‍ത്ഥ അടിസ്ഥാനം .മലയാളികള്‍ക്ക് വിചിത്രമായി തോന്നാവുന്ന വിധത്തിലായിരുന്നു ആ യുവ മിഥുനങ്ങള്‍ ജീവിച്ചിരുന്നത്.വീടിനുള്ളിലിം ബെഡ്റൂമിലും അവര്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു.കാസില്‍ കോര്‍ട്ട് കുന്നിന്‍ പുറത്തും ജിം-ബേണ്‍സിന്റെ വീടിരിക്കുന്ന അള്‍സ്റ്റര്‍ സ്ട്രീറ്റിലെ ഡുംഗാനോണ്‍ പാര്‍ക്കിലുമോക്കെയാണ് അവര്‍ കമിതാക്കളായി ജീവിച്ചത്.നൈമിഷിക സുഖങ്ങള്‍ ഏറെ താമസിക്കാതെ അറപ്പുളവാക്കുന്ന രതി വൈകൃതങ്ങളിലേയ്ക്കും ,വൈകൃതങ്ങളില്‍ നിന്നും ക്രൂരതകളിലേയ്ക്കും ജിം-ബേണ്‍സ് ഭാവപ്പകര്‍ച്ച നടത്തി.കാസില്‍ കോര്‍ട്ട് കുന്നിന്‍പുറവും ഡുംഗാനോണ്‍ പാര്‍ക്കും പലപ്പോഴും സീലിയ എബിയുടെ അലറിച്ചകള്‍ കൊണ്ട് ശബ്ദമുഖരിതമായി.കലാ-സാംസ്കാരിക രംഗത്ത്‌ ഉത്സവങ്ങളുടെ സംവിധായകനായി വര്‍ത്തിച്ചിരുന്ന ജിം-ബേണ്‍സിന്റെ ജീവിതത്തിലെ ഏത് ഏകാന്ത നിമിഷങ്ങളാണ് അയാളില്‍ വൈകൃതങ്ങളും ക്രൂരതകളും കുത്തി നിറച്ചത് എന്ന് കണ്ടെത്താന്‍ സീലിയ എബി മെനക്കെട്ടില്ല.പകരം ,ഗേള്‍ഫ്രണ്ടിന്റെ കുപ്പായം എന്നെന്നേയ്ക്കുമായി അഴിച്ചു വച്ച് ,അവശേഷിക്കുന്ന നല്ല വസ്ത്രങ്ങള്‍ ബാഗിലാക്കി വില്‍പ്പനയ്ക്ക് ഒരുങ്ങി നില്‍ക്കുന്ന വിക്ടോറിയന്‍ ബംഗ്ലാവിലേയ്ക്ക് മടങ്ങി പോയി.

മടങ്ങി എത്തിയ മകളോട് എബിച്ചായന്‍ ചോദിച്ചു…..

“എന്താണ് മോളെ വിശേങ്ങള്‍ “?

‘ഒന്നുമില്ല’

ഉത്തരം പൂര്‍ണ്ണമായി എബിച്ചായന് മനസിലായി.ഒന്നുമില്ല ,അല്ലെങ്കില്‍ ഒന്നും അവശേഷിക്കുന്നില്ല.മകള്‍ മടങ്ങി വന്നതില്‍ എബിച്ചായന് യാതൊരു അത്ഭുതവും തോന്നിയില്ല.അതിനുള്ള സാധ്യതകള്‍ അയാള്‍ കണ്ടിരുന്നു.

തന്റെ സ്വപ്നസാക്ഷാത്കാരമായിരുന്ന വീട് വിറ്റപ്പോള്‍ കിട്ടിയ ലാഭമായ 10,000പൌണ്ട് ഒറ്റ ഗഡുവായി തന്നെ നാട്ടിലേയ്ക്കയച്ചു.സീലിയ എബിച്ചായനൊപ്പം ഓസ്ട്രേലിയക്ക് പോകാന്‍ ഡുംഗാനോണ്‍ കോളേജില്‍ നിന്നും റിലീവ്ഡ് ആയി.എബിച്ചായന്‍ യാത്ര ചെയ്യുന്ന അതേ വിമാനത്തില്‍ തന്നെ സീലിയക്കും ഓസ്ട്രേലിയക്ക് പോകുന്നതിനായി എമര്‍ജന്‍സി ക്വോട്ടയില്‍ വലിയ വില കൊടുത്ത് ടിക്കറ്റ് തരപ്പെടുത്തി.സീലിയ തിരികെ എത്തിയ വിവരം മോളി ചേച്ചിയെ അറിയിച്ചിരുന്നില്ല.അവരുടെ അസാന്നിധ്യത്തില്‍ തന്നെ സീലിയയെ സംബന്ധിച്ചുള്ള ചില സുപ്രധാന തീരുമാനങ്ങള്‍ എബിച്ചായന്‍ എടുത്തു.അടുത്ത വര്‍ഷം തന്നെ നാട്ടില്‍ പോകണം .സീലിയയെ സത്ഗുണനും വിദ്യാസമ്പന്നനുമായ ഒരു നല്ല മലയാളി ചെറുപ്പക്കാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കണം .

ozymandias 2ഓസ്ട്രേലിയക്ക് പോകാന്‍ വീട് പൂട്ടിയിറങ്ങി എയര്‍പോര്‍ട്ടിലേയ്ക്കുള്ള ടാക്സിയില്‍ കയറിക്കഴഞ്ഞ് തങ്ങളുടേതല്ലാതായിക്കഴിഞ്ഞ വിക്ടോറിയാന്‍ ബംഗ്ലാവിലേയ്ക്ക് സീലിയ തിരിഞ്ഞു നോക്കി.ഷെല്ലിയുടെ ക്ലാസ്സിക് കൃതിയായ ‘ഒസിമാണ്ടിയസ് ‘ അവള്‍ക്ക് ഓര്‍മ്മ വന്നു.ഒരു കാലത്ത് രാജാക്കന്‍മാരുടെ രാജാവായിരുന്ന ,പിന്നീട് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് മരുഭുമിയിലെ മണ്ണില്‍ പുതഞ്ഞ് കാലഹരണപ്പെട്ട് പോയ ഒസിമാണ്ടിയസിന്റെ പ്രതിമ.ഷെല്ലിയുടെ വലിയ ഒസിമാണ്ടിയസ് പഠിപ്പിച്ചു തന്ന വലിയ പാഠം.പഠനോപകരണം പുസ്തകമല്ല ,ജീവിതമായിരുന്നു എന്ന് മാത്രം.

കുറച്ചുനാളുകള്‍ക്ക് ശേഷം-

മാതാ പിതാ ഗുരോ ദൈവം എന്ന് കരുതി ഇക്കാലമത്രയും കേരളത്തില്‍ ജീവിച്ചു പോന്ന ഗുണഗണങ്ങളുടെ നിറകുടമായ ഒരു ചെറുപ്പക്കാരന് മുന്നിലേയ്ക്ക് ഗ്രഹസ്ഥാശ്രമി ആകുവാനുള്ള ദൈവസന്ദേശം വന്നു.വിവാഹം സ്വര്‍ഗ്ഗ ഭൂമികയില്‍ വച്ച് തന്നെ.ഓസ്ട്രേലിയിലെ മെല്‍ബണില്‍ വച്ച് നടക്കുന്ന മംഗളകര്‍മ്മത്തിലെ മണവാളന്‍ ജീവിതത്തില്‍ ആദ്യമായി സ്യൂട്ടണിഞ്ഞ് നേടുമ്പാശേരി വിമാനത്താവളത്തിന് ഉള്ളിലേയ്ക്ക് കടന്നപ്പോള്‍ യാത്ര അയക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ നിന്ന രോഗിണിയായ പെറ്റമ്മയുടെ കണ്ണിലെ അശ്രുകണങ്ങളില്‍ പ്രാര്‍ത്ഥന നിറഞ്ഞു.വ്യഥാപൂരിതമായ മാതൃനേത്രത്തിലെ കണ്ണീര്‍പ്രഭ താഴേയ്ക്ക് ഉതിര്‍ന്നു വീണു.അവിടുന്ന് നെടുമ്പാശേരിയിലെ വിളക്കുകള്‍ ഓരോന്നിലേയ്ക്കും പടര്‍ന്നു കയറി കൂടുതല്‍ തെളിച്ചമുള്ള പ്രകാശ കിരണങ്ങള്‍ ഉയിര്‍ കൊണ്ടു.

‘ദൈവമേ നീ കാത്ത്കൊള്‍ക…..ഭാഗ്യമുള്ള ജീവിതം നല്‍കി നീ അനുഗ്രഹിച്ച എന്റെ ഏക മകനെ എന്റെ പോന്നു മകനെ നീ കാത്ത്കൊള്‍ക ‘

ബോര്‍ഡിങ്ങ് പാസ് ലഭിച്ച ശേഷം നിറകണ്ണുകളോടെ അമ്മയെ നോക്കി അയാള്‍ കൈവീശിക്കാണിച്ച് തിരിഞ്ഞു നടന്നു.

പിറ്റേ ദിവസം ചുരുക്കം ചില ബന്ധുക്കള്‍ക്കൊപ്പം മെല്‍ബണിലെ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ വരനെയും കൂട്ടരേയും സ്വീകരിക്കുവാന്‍ മോളിചേച്ചിയും എബിച്ചായനും കാത്തു നിന്നു.എബിച്ചായന്റെ  മകളുടെ ജീവിതത്തിലെ നാളത്തെ നായകന്‍, വര്‍ണ്ണത്തെല്ലുകള്‍ വിതറിയ മാര്‍ബിള്‍ ഫലകത്തിലൂടെ നടന്നു വന്നപ്പോള്‍ ചില്ലിട്ട വാതിലുകള്‍ ഇരു വശത്തേയ്ക്കും മാറിക്കൊടുത്തു.ഹസ്തദാനം കൊണ്ട് തൃപ്തിപ്പെടാതെ എബിച്ചായന്‍ അവനെ മാറോട് ചെര്‍ത്തണച്ചു.സീ-ബ്രീച്ച് വില്ലക്കടുത്തുള്ള ഹോട്ടലിലേയ്ക്ക് പോകാന്‍ എബിച്ചായന്‍ അവനെ സ്വന്തം കാറില്‍ കൊണ്ടിരുത്തി.

പോകുന്ന വഴിയില്‍ ഇപ്പോള്‍ നടക്കുന്ന ജീവിത നാടകത്തിലെ വില്ലനെയും നായകനെയും തിരിച്ചറിയാന്‍ എബിച്ചായന്‍ ശ്രമിച്ചു നോക്കി.”നേരം പുലരുമ്പോള്‍ വിടര്‍ന്നു വരുന്ന മോഹങ്ങളും ആ മോഹങ്ങളുടെ സാക്ഷാത്കാരവും ആണ് ജീവിതം”.വില്ലനും നായകനും ആകുന്നതു ഓരോരുത്തരുടെയും ജീവിത യാത്രയിലെ സാഹചര്യങ്ങളാണ്.

‘നല്ല സാഹചര്യങ്ങളെ നിങ്ങള്‍ എനിക്ക് വേണ്ടി കാത്തിരിക്കുവിന്‍………..’ എബിച്ചായന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.എങ്കിലും  അടുത്ത നിമിഷം അറിയാതെ ചിരിച്ചു പോയി.

പരിമിതികളുടെ സിദ്ധാന്തം വീണ്ടും ആ ചിന്തകളെ കീഴടക്കി.

ഏതാനും ദിവസങ്ങള്‍ക്കകം സീലിയയുടെ കഴുത്തില്‍ ജേയ്ക്കബ് എന്ന ആ ചെറുപ്പക്കാരന്‍ താലി കെട്ടി.അധികം വൈകാതെ ആ ജീവിതം അതിന്റെ താളം കണ്ടെത്തി.

Story by JP

 

Leave a Reply