728-pixel-x-90-2-learn
728-pixel-x-90
<< >>

എന്‍ സി സി ക്യാമ്പില്‍ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

ബംഗളുരു:എന്‍ സി സി ക്യാമ്പില്‍ അബദ്ധത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.രണ്ട് മാസം മുമ്പ് കൂത്തുപറമ്പില്‍ നടന്ന ക്യാമ്പില്‍ പങ്കെടുത്ത നാദാപുരം കല്ലിക്കണ്ടി എന്‍ എ എം കോളജ് വിദ്യാര്‍ത്ഥി എം അനസ്(18) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.

അപകടത്തെ തുടര്‍ന്ന് ബംഗളുരുവിലെ സൈനിക ആശുപത്രിയിലാണ് ചികിത്സ നടത്തിയിരുന്നത്.കണ്ണൂര്‍ 31 കേരള ബറ്റാലിയന്‍ എന്‍ സി സി യുടെ വാര്‍ഷിക ദശദിന ക്യാമ്പിനിടെയായിരുന്നു അപകടം.സെപ്തംബര്‍ പത്തിന് 0.22 തോക്കുപയോകിച്ച് വെടിവെപ്പ് പരിശീലനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ പരിക്കേല്‍ക്കുകയായിരുന്നു.

INDIANEWS24.COM BENGALURU

Leave a Reply