728-pixel-x-90-2-learn
728-pixel-x-90
<< >>

എന്‍ ഡി എ-353,ബി ജെ പി-303;പ്രധാനമന്ത്രി രാജിക്കത്ത് കൈമാറി,രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ മേയ് 30നു

ന്യൂഡല്‍ഹി:ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാനിച്ചതായി ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചു.എന്‍ ഡി എ 354 സീറ്റ് നേടി അധികാരം നിലനിര്‍ത്തി.ബി ജെ പി 304 സീറ്റ്ഷ്ട്ര നേടി.അതെ സമയം മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 52 സീറ്റിലൊതുങ്ങി.ഇക്കുറിയും കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം ഉന്നയിക്കാനാവില്ല.കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അമേതിയിലേറ്റ പരാജയം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

അതെ സമായം ഒറ്റക്ക് തന്നെ കേവല ഭൂരിപക്ഷവും കഴിഞ്ഞു 31 സീറ്റുകള്‍ അധികം നേടിയ എന്‍ ഡി എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി  നരേന്ദ്ര മോദിയുടെ നേത്രുത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ വരുന്ന മേയ് 30 നു അധികാരമേല്‍ക്കും എന്നറിയുന്നു.വ്ലാദിമിര്‍ പുട്ടിനും ബെഞ്ചമിന്‍ നെതന്യാഹുവും അടക്കമുള്ള ലോക നേതാക്കള്‍ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിനു എത്തും എന്നറിയുന്നു.നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇന്ന് രാഷ്ട്രപതിക്കു രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു.മോദി സര്‍ക്കാരിന്‍റെ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ന്യൂഡല്‍ഹിയില്‍  പൂര്‍ത്തിയായി.

വമ്പന്‍ വിജയത്തിന് ശേഷം നരേന്ദ്ര മോദി ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കൊപ്പം മുതിര്‍ന്ന  നേതാക്കളായ എ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ സന്ദര്‍ശിച്ചു.ഗുജറാത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച അമിത്ഷാ മന്ത്രിസഭയിൽ രണ്ടാമനാകും എന്ന ചർച്ചകളും സജീവമാണ്.എന്നാൽ അമിത്ഷാ ബിജെപി അദ്ധ്യക്ഷനായി തന്നെ തുടരുമെന്ന സൂചനകളും ഉണ്ട്. അമിത്ഷാ മന്ത്രിസഭയുടെ ഭാഗമാകില്ലെങ്കിൽ രാജ്നാഥ് സിംഗ് തന്നെയാകും ആഭ്യന്തര മന്ത്രി. നിതിന്‍ ഗഡ്ക്കരി,സുഷമ സ്വരാജ്,രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി,നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉറപ്പായും ഉണ്ടാകും എന്നാണ് അറിയുന്നത്..അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന അരുണ്‍ ജെയ്റ്റ്ലി പുതിയ മന്ത്രിസഭയിൽ ഉണ്ടായേക്കില്ല. ജെയ്റ്റ്ലിയില്ലെങ്കിൽ പിയൂഷ് ഗോയലാകും ധനമന്ത്രി.

കേരളത്തിൽ നിന്ന് അൽഫോണ്‍സ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, വി മുരളീധരൻ എന്നീ ബി ജെ പി നേതാക്കള്‍ക്കൊപ്പം ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുടെ പേരുമാണ് അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നത്.എൻഡിഎ ഘടകകക്ഷികൾക്ക് അര്‍ഹമായ പരിഗണന നൽകുമെന്ന് അമിത്ഷാ സൂചന നൽകിയിരുന്നു.പശ്ചിമബംഗാൾ, ഒഡീഷ, കര്‍ണ്ണാടക തുടങ്ങി ബി ജെ പി വന്‍ നേട്ടം കൊയ്ത സംസ്ഥാനങ്ങൾക്കും അര്‍ഹമായ  പ്രാതിനിധ്യം നൽകും എന്നറിയുന്നു.

INDIANEWS ELECTION DESK

Leave a Reply