728-pixel-x-90-2-learn
728-pixel-x-90
<< >>

ബ്രിട്ടീഷ് നേഴ്സുമാര്‍ അസന്തുഷ്ടരെന്ന് സര്‍വേ

ലണ്ടന്‍ :യുകെയില്‍ ജോലി ചെയ്യുന്ന പകുതിയിലേറെ നേഴ്സുമാര്‍ അസംതൃപ്തി മൂലം മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ അവസരം കാത്തിരിക്കുന്നവര്‍ ആണെന്ന്  പുതിയ സര്‍വേ ഫലം പറയുന്നു.എന്‍ എച് എസ്സിലേത് ഉള്‍പ്പെടെ നേഴ്സുമാരുടെ തൊഴിലിലെ സത്യസന്ധതയും ധാര്‍മ്മികമായ ആത്മവിശ്വാസവും അളക്കുന്നതിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ആയിരക്കണക്കിന് വരുന്ന നേഴ്സുമാര്‍ തങ്ങളുടെ അസന്തുഷ്ടി പ്രകടമാക്കിയത്.കൂടുതല്‍ പേരും പറഞ്ഞത് ദുബായ് ,ഓസ്ട്രേലിയ ,അല്ലെങ്കില്‍ ന്യൂസിലാന്‍ഡ്‌ പോലെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ അവസരം കാത്തിരിക്കുന്നു എന്നാണ്. ഇവിടങ്ങളില്‍ എല്ലാം തന്നെ യുകെ എന്‍ എച് എസ്സില്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിവര്‍ഷം 10,000 പൌണ്ട് കൂടുതല്‍ ശമ്പളം ലഭിക്കും എന്നാണ് കണക്ക്.

ആവശ്യത്തിനു ജോലിക്കാര്‍ ഇല്ലാത്ത സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ വീഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.ഇത്തരം കാര്യങ്ങള്‍ക്ക് കടുത്ത ശിക്ഷ വിധിക്കാന്‍ അധികൃതര്‍ മടി കാണിക്കാറില്ല.എന്നാല്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ കണ്ടു പിടിച്ച് പരിഹാരം കാണാനോ തങ്ങള്‍ക്ക് പറയാനുള്ളത് ചെവിക്കൊള്ളാനൊ എന്‍ എച് എസ് അധികൃതര്‍ ശ്രമിക്കുന്നില്ല.നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലെയുള്ള സ്ഥലങ്ങളിലെ എന്‍ ച്ച് എസ് നേഴ്സുമാര്‍ കടുത്ത ഭീതിയുടെ സമ്മര്‍ദത്തിലാണ് ജോലി ചെയ്യുന്നത് എന്ന് കഴിഞ്ഞ വര്‍ഷം ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയപ്പോള്‍ നിരവധി A & E (ആക്സിഡന്റ് ആന്‍ഡ്‌ എമര്‍ജന്‍സി )യുണിറ്റുകള്‍ അടച്ചു പൂട്ടിയിരുന്നു.ഇതും നേഴ്സ്മാര്‍ക്ക് കൂടുതല്‍ ജോലിഭാരത്തിന് കാരണമായി.

സര്‍വെയില്‍ പങ്കെടുത്ത എഴു പേരില്‍ ഒരാള്‍ എന്ന തോതില്‍ മാത്രമാണു യുകെ യിലെ തൊഴില്‍ സാഹചര്യത്തില്‍ സന്തോഷം രേഖപ്പെടുത്തിയത്.സന്തോഷം പ്രകടിപ്പിച്ചവരില്‍ കൂടുതല്‍ പേരും കുടുംബമായി ജോലി സ്ഥലത്തിനു അടുത്ത് തന്നെ താമസിക്കുന്നവരാണ്.

സീനിയോറിറ്റി ഏറെ ഉള്ളവര്‍ ഔദ്യോഗിക ജീവിതത്തില്‍ കൂടുതല്‍ അഭിവൃദ്ധി നേടാന്‍ ആഗ്രഹം പ്രകടിപ്പിച്ചാലും എന്‍ എച് എസ് അതിനുള്ള അവസരം നല്‍കുന്നില്ല എന്ന് പരാതിയുമുണ്ട്.

ശമ്പളം വര്‍ദ്ധിപ്പിക്കുന്നില്ല എങ്കിലും എന്‍ എം സി രാജിസ്ട്രേഷന്‍ അടക്കമുള്ള നിരവധി നിരക്കുകള്‍ ക്രമാതിതമായി ഉയര്‍ത്തുകയും ചെയ്യുന്നു.ഇതിനെതിരെ യൂണിയനുകള്‍ താല്പര്യം എടുത്ത് 75000 നേഴ്സുമാരുടെ ഒപ്പുകള്‍ ശേഖിരിച്ച e-പെറ്റിഷന്‍ തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.

 

Leave a Reply