പിറവം :എന്‍സിസി വ്യോമസേനാ വിഭാഗം എംകെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തുന്ന ക്യാംപില്‍ ഭക്ഷ്യവിഷബാധ. ഇന്നലെ ഭക്ഷണത്തിനൊപ്പം വിതരണം ചെയ്ത കറി ഉപയോഗിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. ഉച്ച മുതല്‍ പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും വൈകുന്നേരത്തോടെ ഛര്‍ദിയും മറ്റ് അസ്വസ്ഥതകളും കലശലായി. രാത്രി ജെഎംപി ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലുമായി അന്‍പതോളം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 13 നാണ് എന്‍സിസി വാര്‍ഷിക ക്യാംപ് സ്കൂളില്‍ ആരംഭിച്ചത്. കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നായിപെണ്കുട്ടികളടക്കം അറുനൂറോളം കെഡറ്റുകളാണ് പങ്കെടുക്കുന്നത്.
www.indianews24.com/uk