728-pixel-x-90-2-learn
728-pixel-x-90
<< >>

എന്‍ഡോസള്‍ഫാന്‍: പട്ടിണിസമരം അവസാനിച്ചു

തിരുവനന്തപുരം:സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ നടത്തിവന്ന പട്ടിണി സമരം അവസാനിച്ചു.സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയതോടെയാണ് സമരം അവസാനിച്ചത്.പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം സമരപന്തലിലെത്തി പ്രഖ്യാപിച്ചത്.

ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് നടന്ന രണ്ടാംവട്ട ചര്‍ച്ചയിലാണ് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍, സമരസമിതിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തര സഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പാക്കുക,ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണി സമരം നടത്തിവന്നത്.

ചര്‍ച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി സമരക്കാരുടെ ആവശ്യങ്ങള്‍ പരിഹരിച്ചതായി അറിയിച്ചു.ദുരിതബാധിതരെ മൂന്ന് ഗണങ്ങളില്‍ പെടുത്തിയായിരിക്കും ധനസഹായം നല്‍കും.പരമാവധി മൂന്ന് ലക്ഷം വരെ ധനസാഹയം ലഭിക്കും.പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ തെരഞ്ഞെടുക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

INDIANEWS24.COM TVPM

Leave a Reply