728-pixel-x-90-2-learn
728-pixel-x-90
<< >>

എന്‍ഡി ടിവി സര്‍വേ: കേന്ദ്രത്തില്‍ ബിജെപി, കേരളത്തില്‍ എല്‍ഡിഎഫ്

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എന്‍ഡി ടിവി സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫ് മുന്‍‌തൂക്കം നേടുമെന്നും സര്‍വേ പറയുന്നു.

കേരളത്തില്‍ എല്‍ഡിഎഫ് 11 സീറ്റ് നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ തവണത്തെക്കാള്‍ 7 സീറ്റ് കൂടുതല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 16 സീറ്റ് ലഭിച്ച കോണ്‍ഗ്രസിന് ഇത്തവണ 9 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് സര്‍വേ. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല.

ഒരു മാസം മുമ്പ് എന്‍ഡി ടിവി നടത്തിയ സര്‍വേയില്‍ യുഡിഎഫിന് 13ഉം എല്‍ഡിഎഫിന് 7ഉം സീറ്റാണ് പ്രവചിച്ചിരുന്നത്. എന്നാല്‍, പിന്നീട് പ്രചാരണത്തിലെ മികവിലൂടെ എല്‍ഡിഎഫ് മേല്‍ക്കൈ നേടുകയായിരുന്നു. ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളാണ് യുഡിഎഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

കേന്ദ്രത്തില്‍ ഒരു മുന്നണിയും ഭൂരിപക്ഷം നേടില്ല. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്ക് 259 സീറ്റാണ് സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 118 കൂടുതല്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ കനത്ത തിരിച്ചടി നേരിടും 123 സീറ്റ് മാത്രമേ മുന്നണിക്ക്‌ കിട്ടൂ. നിലവിലെ സഭയില്‍ ഉള്ളതിനേക്കാള്‍ 107 എണ്ണം കുറവ്. ഇരുമുന്നണിയിലും പെടാത്ത കക്ഷികള്‍ 161 സീറ്റ് നേടുമെന്നും സര്‍വേ പറയുന്നു.

അസം, പഞ്ചാബ് ഇവ ഒഴികെയുള്ള ഒരു സംസ്ഥാനത്തും കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കില്ല.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി വന്‍നേട്ടം കൊയ്യും. യുപിയില്‍ ആകെയുള്ള 80 സീറ്റില്‍ 53ഉം ഗുജറാത്തിലെ 26ല്‍ 22ഉം മധ്യപ്രദേശിലെ 29ല്‍ 25ഉം മഹാരാഷ്ട്രയിലെ 48ല്‍ 36ഉം സീറ്റ് ബിജെപി മുന്നണി നേടുമെന്ന് സര്‍വേ പറയുന്നു.

Leave a Reply