റിയാദ്: എന്‍ജിനീയറിംഗ് മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമില്ലാത്ത വിദേശികള്‍ക്ക് ഇനിമുതല്‍ സൗദി അറേബ്യയില്‍ അവസരം ഉണ്ടാകില്ല. ഇവര്‍ക്കുള്ള റിക്രൂട്ട്മെന്റുകള്‍ നിര്‍ത്തിവച്ചതായി സൗദി തൊഴില്‍ സാമൂഹികവികസന മന്ത്രാലയം അറിയിച്ചു.
അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടെങ്കിലും ഇവിടേക്ക് വരുന്ന എന്‍ജിനീയര്‍മാര്‍ക്കായി സൗദി എന്‍ജിനീയര്‍ കൗണ്‍സില്‍ നടത്തുന്ന തൊഴില്‍ പരീക്ഷയിലും ഇന്റര്‍വ്യൂവിലും വിജയിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിബന്ധനവെച്ചു. മേഖലയില്‍ എത്രത്തോളം അവബോധമുണ്ടെന്ന് അറിയാനാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.
സ്വദേശി എന്‍ജിനീയര്‍മാര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നതിന് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് സൗദി എന്‍ജിനീയറിങ് കൗണ്‍സിലും മന്ത്രിസഭയും ഈ തീരുമാനം കൈക്കൊണ്ടത്. വിദേശ എന്‍ജിനീയറെ റിക്രൂട്ട് ചെയ്യാന്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും പരീക്ഷയും ഇന്റര്‍വ്യൂവും നിര്‍ബന്ധമായിരുന്നു. ഇത് മാറ്റിവച്ചാണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
INDIANEWS24.COM Gulf Desk