728-pixel-x-90-2-learn
728-pixel-x-90
<< >>

എന്‍എസ്എസ് കാനഡയുടെ ആഭിമുഖ്യത്തില്‍ വിഷു ആഘോഷിച്ചു

ബ്രാംപ്ടന്‍: നായര്‍ സോഷ്യല്‍ സൊസൈറ്റി[എന്‍എസ്എസ്] ഓഫ് കാനഡയുടെ നേതൃത്വത്തില്‍ വിഷു ആഘോഷം ബ്രാംപ്ടനില്‍ നടന്നു. ഗ്രേറ്റ് ലേക്സ് ഡ്രൈവിലെ ഹാരോള്‍ഡ്‌ എം. ബ്രാത്ത് വൈറ്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ആഘോഷപരിപാടികളില്‍ നാനാജാതിമതസ്ഥരായ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
മഞ്ഞപ്ര രഘുവും സംഘവും അവതരിപ്പിച്ച തായമ്പക പരിപാടിക്ക് മാറ്റുകൂട്ടി. നിരവധി പേര്‍ നൃത്തവും ഗാനവും ഇതര കലാപരിപാടികളും അവതരിപ്പിച്ചു.
കുട്ടികള്‍ക്ക് എന്‍എസ്എസ് പ്രസിഡണ്ട് ഹരികുമാര്‍ നായര്‍ വിഷുക്കൈനീട്ടം വിതരണം ചെയ്തു.ചെയര്‍മാന്‍ ശശിധരന്‍ നായര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply