728-pixel-x-90-2-learn
728-pixel-x-90
<< >>

‘എന്റെ നിലപാടുകള്‍ പക്ഷംചേരാതെയുള്ളത്’ ; മോഹന്‍ലാലിന്റെ ബ്ലോഗ്‌

ആരുടേയും പക്ഷം ചേരാത്ത നിലപാടുകളാണ് തനിക്കുള്ളതെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ബ്ലോഗ്.താന്‍ ഒരു മധ്യമനാണ്,ഒരുപക്ഷത്തും ചേരാതെ പല വിഷയങ്ങളിലും ബ്ലോഗുകളെഴുതുമ്പോള്‍ വായനക്കാര്‍ അതിനെ അവര്‍ക്ക് യോജിച്ച വിധം പക്ഷംചേര്‍ത്തുപിടിക്കുന്നുവെന്നും ലാല്‍ വ്യക്തമാക്കുന്നു.താരത്തിന്റെ മുന്‍ ബ്ലോഗുകളില്‍ ചിലത് വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വരികള്‍ എന്നത് ശ്രദ്ധേയമാണ്.

വിയറ്റ്‌നാമിലെ സെന്‍ ബുദ്ധസന്യാസിയായ തിച്ച് നാത് ഹാന്‍ രചിച്ച ‘അറ്റ് ഹോം ഇന്‍ ദ വേള്‍ഡ്’ എന്ന പുസ്തകം പകര്‍ന്നു തന്ന അനുഭവവിവരണവുമായാണ് മോഹന്‍ലാല്‍ ഏറ്റവും പുതിയ ബ്ലോഗ് രചിച്ചിരിക്കുന്നത്.ഇതിന്റെ തലക്കെട്ട്‌ തന്നെ ‘വിയറ്റ്‌നാമിലെ ഭിക്ഷുവിന്റെ വഴികള്‍’ -MIND FULNESS- എന്നാണ് നല്‍കിയിരിക്കുന്നത്.ഏത് കാര്യവും ചെയ്യുമ്പോഴും മനസ്സ് പുര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതിനെ കുറിച്ച് പുസ്തകത്തില്‍ വിവരിക്കുന്നത് തന്നെ ഏറെ സ്വാധീനിച്ചതായി അദ്ദേഹം പറയുന്നു.മനസ്സുനിറയെ (MIND FULNESS)പ്രവര്‍ത്തിക്കുക അപ്പോള്‍ എല്ലായിപ്പോള്‍ ധ്യാനത്തിലിരിക്കുന്ന അവസ്ഥയില്‍ എത്തിച്ചേരുമെന്ന് അദ്ദേഹം പറയുന്നു.

ഒരിക്കല്‍ ഈ സെന്‍ ബുദ്ധസന്യാസി വിയറ്റ്‌നാം യുദ്ധകാലത്ത് ഫിലാഡല്‍ഫിയയിലേക്ക് യാത്ര ചെയ്തു അവിടെ കണ്ട പത്ര റിപ്പോര്‍ട്ടര്‍ വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ തെക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണോ എന്ന് ചോദിച്ചു.വടക്കന്‍ വിയറ്റ്‌നാമില്‍ നിന്നാണെങ്കില്‍ അമേരിക്കന്‍ വിരുദ്ധനായ കമ്മ്യൂണിസ്റ്റാവുമെന്നും അല്ലെങ്കില്‍ തെക്കന്‍ വിയറ്റ്‌നാംകാരനായ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരിക്കുമെന്നും വിലയിരുത്തി.താന്‍ നടുവില്‍ നിന്നാണ് വരുന്നതെന്ന് തിച്ച് നാത് മറുപടി നല്‍കി.സന്യാസിയുടെ പുസ്തകത്തിന്റെ ഈ ഭാഗത്ത് പ്രതിപാദിക്കുന്ന ‘ഐ ആം ഫ്രം ദ സെന്റര്‍’ എന്ന വിഷയത്തിലൂന്നിയാണ് തന്റെ നിലപാടുകള്‍ക്ക്‌ മോഹന്‍ലാല്‍ വ്യക്തത വരുത്തുന്നത്.പക്ഷങ്ങളുടെ നടുവില്‍ നിന്ന് പ്രതികരിക്കുമ്പോള്‍ ചിലപ്പോള്‍ അഭിനന്ദനങ്ങള്‍ ഉണ്ടാകാം ചീത്ത വിളികല്‍ വന്നേക്കാം എങ്കിലും ഒരുകാറ്റിലും ഇളകാതെ താന്‍ വിഷയത്തിന്റെ നടുവില്‍ തന്നെ ഉറച്ചുനില്‍ക്കുന്നു ഇതോടെ നിലപാടുകളെ ചൊല്ലിയുള്ള ബഹളങ്ങള്‍ ശാന്തമായി കടന്നുപോകുന്നുവെന്നും ലാല്‍ പറയുന്നു.

INDIANEWS24.COM Movies

Leave a Reply