728-pixel-x-90-2-learn
728-pixel-x-90
<< >>

എനിക്ക് വലുത് രാജ്യതാല്‍പര്യം തന്നെ: സാനിയ

ന്യൂഡല്‍ഹി:വ്യക്തിഗത നേട്ടങ്ങള്‍ക്ക് സാധ്യതയേറുന്ന പ്രൊഫഷണല്‍ ടെന്നീസ് ടൂര്‍ണമെന്റുകളില്‍ നിന്നും പിന്‍മാറി ഇന്ത്യക്കുവേണ്ടി ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ സാനിയ മിര്‍സ തീരുമാനിച്ചു.പ്രൊഫഷണല്‍ താല്‍പര്യങ്ങളെക്കാള്‍ വലുതാണ് രാജ്യത്തിനുവേണ്ടി കളിക്കുകയെന്ന് തീരുമാനമറിയിച്ചുകൊണ്ടു സാനിയ മിര്‍സ് പറഞ്ഞു.

ഡബ്ലിയു ടി എ, എ ടി പി ടൂര്‍ണമെന്റുകളുടെ തിരക്ക് സീസണ്‍ സമയത്തു തന്നെയാണ് തെക്കന്‍ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസും.രാജ്യത്തെ മുന്‍ നിര ടെന്നീസ് താരങ്ങള്‍ ഗെയിംസില്‍ നിന്നും പിന്‍മാറുന്നതായി പ്രഖ്യാപിച്ചിരുന്നു.ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയാണ്ടര്‍ പേയ്‌സ്,സോംദേവ് ദേവ്‌വര്‍മന്‍,രോഹണ്‍ ബൊപ്പണ്ണ എന്നിവര്‍ക്കൊപ്പം സാനിയയും പ്രൊഫഷണല്‍ ടൂര്‍ണമെന്റുകള്‍ക്കായി ഏഷ്യന്‍ ഗെയിംസില്‍ നിന്നും പിന്‍മാറുന്നതായി അറിയിച്ചിരുന്നതാണ്.എന്നാല്‍വെള്ളിയാഴ്ച്ച തീരമാനം മാറ്റിക്കൊണ്ടു സാനിയ രാജ്യത്തിനു വേണ്ടിക്കളിക്കാനുറപ്പിക്കുകയായിരുന്നു.യു എസ് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ ചാമ്പ്യനായ സാനിയക്ക് വരാനിരിക്കുന്ന വുഹാന്‍ ഡബ്ലിയു ടി എ ടൂര്‍ണമെന്റ് ഏഷ്യന്‍ഗെയിംസ് മൂലം നഷ്ടമാകും.ടൂര്‍ണമെന്റില്‍ വിജയിച്ചാല്‍ താരത്തിന് 900 പോയിന്റ് വരെ നേടാന്‍ സാധ്യതയുണ്ട്.അതേസമയം ഈ മാസം 29 ന് തുടങ്ങുന്ന ചൈനാ ഓപ്പണില്‍ സാനിയ കളിക്കും.റാങ്കിങ് പോയിന്റുകള്‍ നഷ്ടമായാല്‍ ടൂര്‍ണമെന്റുകളില്‍ താരങ്ങളുടെ സാധ്യതയെ ബാധിക്കും.വന്‍ സാമ്പത്തിക നഷ്ടത്തിനും ഇടവരുത്തുമെന്നതുകൊണ്ടാണ് താരങ്ങള്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും പിന്മാറാതിരിക്കുന്നത്.

ആരുടേയും സമ്മര്‍ദ്ദമല്ല രാജ്യതാല്‍പര്യമാണ് തീരുമാനം മാറ്റിയതിന് കാരണമെന്ന് സാനിയ പറഞ്ഞു.ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന ശുഭവാര്‍ത്തെയന്നാണ് ഇന്ത്യന്‍ ടെന്നീസ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ഖന്ന സാനിയയുടെ തീരുമാനത്തോട് പ്രതികരിച്ചത്.

INDIANEWS24 SPORTS DESK

Leave a Reply