728-pixel-x-90-2-learn
728-pixel-x-90
<< >>

‘എനിക്ക് വയസ്സ് 179′- ലോകത്തെ ഏറ്റവും മുതിര്‍ന്ന മുത്തച്ഛന്‍ വാരണാസിയില്‍

വാരണാസി:എനിക്ക് 179 വയസ്സുണ്ട്, എന്റെ ചെറുമക്കളും അവരുടെ മക്കളും വരെ മരിച്ചു, എന്നിട്ടും ഞാന്‍ ജീവിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഇങ്ങനെ തറപ്പിച്ച് പറയുന്നത്. പേര് മഹാഷ്ട മുറാസി.ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്ന് ബുക്കിലിടം നേടാനും ഇദ്ദേഹത്തിനായി.

1835 ജനുവരി ആറിനാണ് താന്‍ ജനിച്ചതെന്ന് അദ്ദേഹം നേരിട്ട് സാക്ഷ്യപ്പെടുത്തുമ്പോള്‍ അധിനെ ആധികാരികമാക്കുവാന്‍ മറ്റ് തെളിവുകളൊന്നുമില്ല. പിന്നെ ശേഷിക്കുന്നത് പഴയ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നോക്കുകയെന്നതാണ്. എന്നാല്‍ അതിനുള്ള സാധ്യതകളും അടഞ്ഞിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഈ മുത്തച്ഛന്‍ അവസാനമായി കണ്ട ഡോക്ടര്‍ 1971ല്‍ മരണമടഞ്ഞു.അതിനു മുമ്പുള്ള വൈദ്യ പരിശോധന റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല.

ബംഗളുരുവില്‍ ജനിച്ചുവളര്‍ന്ന മുറാസി 1903 വരെ വാരണാസിയിലാണ് കഴിഞ്ഞതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ചെരുപ്പുകുത്തിയായി ജോലി നോക്കിയ അദ്ദേഹം തന്റെ സേവനത്തില്‍ 122-ാം വയസ്സുവരെ വ്യാപൃതനായി.

ഇത്രയും അധികം കാലം മറികടക്കുമ്പോള്‍ അദ്ദേഹം പറയുന്നതിങ്ങനെ, ‘നൂറ്റന്പതും, നൂറ്റെഴുപതും വയസ് പിന്നിട്ടിട്ടും ഞാന്‍ മരിച്ചില്ല. ഞാനൊരു അനശ്വരനാണെന്നാണ് തോന്നുന്നത്. എന്തായാലും ഇത് ഞാന്‍ ആസ്വദിക്കുകയാണ്’.

INDIANEWS24 VARANASI

Leave a Reply