728-pixel-x-90-2-learn
728-pixel-x-90
<< >>

എത്യോപ്യയുടെ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്റായി സാലെ വർക്ക് സീവെ അധികാരമേല്‍ക്കും

ആഡിസ് അബാബ: എത്യോപ്യയുടെ ചരിത്രത്തിലെ പ്രഥമ  വനിതാ പ്രസിഡന്റായി സാലെ  വർക്ക് സീവെ അധികാരമേല്‍ക്കും.മുന്‍ യുഎന്‍ ഉദ്യോഗസ്ഥയായ സാലെ ആഫ്രിക്കൻ യൂണിയനിലെ സെക്രട്ടറി ജനറൽ ഓഫ് സ്പെഷ്യൽ പ്രതിനിധിയായും സേവനമനുഷ്ടിച്ചിരുന്നു.സെനഗൽ, മാലി, കേപ്പ് വെർദെ, ഗിനിയ-ബിസ്സാവ്, ഗാംബിയ, ഗിനിയ, ജിബൂത്തി തുടങ്ങിയ ഫ്രഞ്ച് സംസാരിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ സാൽവെ അംബാസഡറായിരുന്നു,ആഫ്രിക്കയിലെ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ എത്യോപ്യയില്‍ സാൽവെ വർക്ക് സീവെയുടെ സ്ഥാനാരോഹണം മേഖലയില്‍  പല മാറ്റങ്ങള്‍ക്കും നിദാനമാകും എന്ന് വിലയിരുത്തപ്പെടുന്നു.രാജ്യത്തെ സമാധാനത്തിനും തുല്യ ലിംഗ നീതിക്കുമാകും തന്‍റെ പ്രഥമ പരിഗണനയെന്ന് നിയുക്ത പ്രസിഡന്റ് പ്രസ്താവിച്ചു.നമ്മുടെ അമ്മമാര്‍ക്ക് സമാധാനം വേണമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സാലെ വർക്ക് സീവെ പറഞ്ഞു.

INDIANEWS24 AFRICAN DESK

.

Leave a Reply