728-pixel-x-90-2-learn
728-pixel-x-90
<< >>

എതിര്‍പ്പിന്റെ പേരിലുള്ള വധഭീഷണികള്‍ ജനാധിപത്യവിരുദ്ധമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: എതിര്‍പ്പുകളുടെ പേരിലുള്ള വധഭീഷണിയും അവയവങ്ങള്‍ വെട്ടിമാറ്റണമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുന്നതും ജനാധിപത്യക്രമത്തില്‍ സ്വീകാര്യമല്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പത്മാവതിയുടെ റിലീസുമായി ബന്ധപ്പെട്ട് ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന. ഡല്‍ഹിയില്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു പത്മാവധി എന്ന സിനിമയുടെ പേരെടുത്ത് പറയാതെയുള്ള അദ്ദേഹം പ്രസ്താവനയിറക്കിയത്.

ചില സിനിമകള്‍ ഒരു വിഭാഗം ആളുകളുടെ പാരമ്പര്യവികാരത്തെ വ്രണപ്പെടുത്തുന്നതായി പരാതികളുണ്ട്. ഇത്തരക്കാരുടെ പ്രതിഷേധങ്ങള്‍ക്കിടെ അതിര് വിട്ട് പെരുമാറുന്ന ചിലരാണ് അനാവശ്യമായി ഭീഷണി മുഴക്കുന്നത്. ജനാധിപത്യ ക്രമത്തില്‍ ഇതൊന്നും സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എതിര്‍പ്പുള്ള കാര്യങ്ങളുണ്ടാവാം അതിന് അധികാരികളെ സമീപിക്കുകയാണ് വേണ്ടത്. ആരെയും ശാരീരികമായി നേരിടാനോ അത്തരത്തില്‍ ഭീഷണിമുഴക്കാനോ ആര്‍ക്കും അധികാരമില്ല. അദ്ദേഹം പറഞ്ഞു. ഇത്തരം എതിര്‍പ്പ് സ്വീകാര്യമല്ലാത്തതുപോലെ ഏതെങ്കിലും മതത്തെ എതിര്‍ക്കുന്നതും ആര്‍ക്കും ഭൂഷണമെല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply