728-pixel-x-90-2-learn
728-pixel-x-90
<< >>

എണ്‍പതുകളിലെ നടന വിസ്മയങ്ങള്‍ ഇക്കുറി “ഹവായ്”

stars togetherചെന്നൈയിലെ ഇഞ്ചമ്പാക്കത്തുള്ള മോഹന്‍ലാലിന്റെ കടലോര വസതി കഴിഞ്ഞ ആഴ്ച അപൂർവ lal rajaniസംഗമത്തിന് വേദിയായി. എൺപതുകളിലെ നടനവിസ്മയങ്ങൾ ഒത്തുചേർന്നപ്പോൾ ആതിഥേയ വേഷത്തിൽ ലാലും കസറി. കഴിഞ്ഞ അഞ്ചുവർഷമായി മുടങ്ങാതെ ഈ ഒത്തു ചേരൽ നടക്കുകയാണ്. ഇത്തവണയും ഇതിന്റെ സംഘാടകർ ലിസിയും സുഹാസിനിയുമായിരുന്നു. പതിവുതെറ്റിക്കാതെ സൂപ്പർസ്റ്റാർ രജനീകാന്തെത്തി. ചിരഞ്ജീവിയും കുശ്ബുവും അംബരീഷും രാഷ്ട്രീയത്തിന്റെ മേമ്പൊടിയുമായി എത്തിയെങ്കിലും കൂട്ടായ്മയിൽ അതൊക്കെ അലിഞ്ഞുപോയി. ഹാവായ് സ്റ്റൈലിലായിരുന്നു താരങ്ങൾ. രമ്യാകൃഷ്ണൻ, ജയറാം, രമേഷ് അരവിന്ദ്, രാധിക, രേവതി, സരിത, അർജുൻ, സുമൻ, രാധ, അംബിക, നദിയാമൊയ്തു, മേനക,സുമലത, വെങ്കടേഷ് തുടങ്ങിയവർ എത്തി. പിരിയാൻ നേരം ഏവരെയും അമ്പരപ്പിച്ച സമ്മാനവുമായി ലാൽ എത്തി. പ്രിയപ്പെട്ടവരുടെ രേഖാചിത്രങ്ങൾ. ഒപ്പം അവരുടെ കൈയൊപ്പുകളും താരം വാങ്ങിവച്ചു. ഒരു മധുരസ്മരണയ്ക്കായി.

ഇനിയും ഇതില്‍ ഇഴചേരേണ്ടവര്‍ നിരവധിയാണ് : മമ്മൂട്ടി,കമലഹാസന്‍,നാഗാര്‍ജുന,റഹ്മാന്‍,ഉര്‍വ്വശി,ഭാനുപ്രിയ,സത്യരാജ്,ജോസ്,ബാലചന്ദ്രമേനോന്‍,ഭാഗ്യരാജ്,കാര്‍ത്തിക്,പ്രഭു,അനന്ദ്നാഗ് അങ്ങിനെ നിരവധി. പ്രതാപ്‌ പോത്തന്‍,മുകേഷ്,ശങ്കര്‍ ,ശോഭന,ഇതില്‍ ചിലരൊക്കെ ഇതിനു മുമ്പുള്ള താരസംഗമത്തില്‍ പങ്കെടുത്തിരുന്നു,പക്ഷെ ഇക്കുറി കണ്ടില്ല. ഏതായാലും മോഹന്‍ലാലും കൂട്ടരും വിട്ടുപോയതോ അസൌകര്യങ്ങള്‍ മൂലം പങ്കെടുക്കുവാന്‍ സാധിക്കാതെ lal and heroinesപോയതോ ആയ താരങ്ങളെ കൂടി പങ്കെടുപ്പിച്ചു കൊണ്ട് കൂടുതല്‍ വിപുലമായ ഒരു സംഗമം അടുത്ത വര്ഷം സംഘടിപ്പിക്കുമെന്ന് കരുതാം.വിജയികളുടെ ഈ താരകൂട്ടായ്മയ്ക്ക് ഒരു പിടി നല്ലReunion_1980s_South_Indian_Film_Stars1 കാര്യങ്ങള്‍ സിനിമയ്ക്കായും സഹ നടീ നടന്മാര്‍ക്കും സാങ്കേതിക പ്രവര്ത്തകര്‍ക്കുമായി തീര്‍ച്ചയായും ചെയ്യുവാന്‍ സാധിക്കും. അതിനുള്ള ചുവട് വെയ്പ്പുകള്‍  കൂടി വരും വര്‍ഷങ്ങളില്‍  ഉണ്ടാകുമെന്ന് കരുതാം. ഏതായാലും അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ സംഗമം എല്ലാ രംഗത്തുള്ളവര്‍ക്കും ഒരു മാതൃകയാണ്.

ASHAM INDIANEWS24

Leave a Reply