728-pixel-x-90-2-learn
728-pixel-x-90
<< >>

എണ്ണ വിലയിടിവിലും സൗദി സാമ്പത്തികം സുദൃഢം

റിയാദ്:എണ്ണ വിപണിയില്‍ വന്‍ വിലയിടിവ് വന്നെങ്കിലും ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതിക്ക് ഒട്ടും മാറ്റമുണ്ടാകില്ല.എണ്ണ വില കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടെയാണ് ഇതു സംബന്ധിച്ച വ്യക്തമായ റിപ്പോര്‍ട്ടുകള്‍ വന്നത്.അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബജറ്റ് കമ്മിയോ സാമ്പത്തിക പ്രതിസന്ധിയോ ഉണ്ടാകില്ലെന്ന് ഇതു സംബന്ധിച്ച പഠനം പഠനം വ്യക്തമാക്കുന്നു.പ്രതികൂല സാഹചര്യത്തിലും വിദേശ ആസ്തിയുടെ കാര്യത്തില്‍ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത്.

സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി(സാമ) മുന്‍ ഉദ്യോഗസ്ഥനും അമേരിക്കയിലെ ഹാര്‍ഡ് വാര്‍ഡ് കെന്നഡി സ്‌കൂളിലെ ഫെലോയുമായ ഖാലിദ് അസ്സലിം നടത്തിയ പഠനത്തിലാണ് സൗദി അറേബ്യയുടെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.അടുത്ത മൂന്ന് വര്‍ഷത്തേക്ക് സൗദി അറേബ്യയ്ക്ക് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയുമുണ്ടാവില്ലെന്ന് പഠനത്തില്‍ അറിയാനായി.രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന് സോഷ്യല്‍ മീഡിയയിലും മറ്റും ഊഹാപോഹങ്ങള്‍ പ്രചരിച്ച സമയത്താണ് പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.എണ്ണ വിലയില്‍ വന്‍ ഇടിവ് ഉണ്ടായിട്ടും രാജ്യത്തെ പദ്ധതികളിലോ ചെലവിനങ്ങളിലോ മാറ്റം വരുത്തേണ്ട അവസ്ഥ നിലവിലെല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എണ്ണവിലയില്‍ വന്‍ ഇടിവ് തുടരുമ്പോഴും രാജ്യത്തിന്റെ വിദേശ ആസ്തി 66,450 കോടി ഡോളറാണ്.പ്രതികൂല സാഹചര്യമായിട്ടും വിദേശ ആസ്തിയുടെ കാര്യത്തില്‍ 1.2 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.വിദേശ രാജ്യങ്ങളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

INDIANEWS24.COM Gulf Desk

Leave a Reply