728-pixel-x-90-2-learn
728-pixel-x-90
<< >>

എണ്ണ കമ്പനി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്‌

അബുദാബി:ചിലവു ചുരുക്കുന്നതിന്റെ ഭാഗമായി യു എ ഇയില്‍ എണ്ണ കമ്പനികളില്‍ ജോലി ചെയ്യുന്നവരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്.ഇനിയും നിരവധി പേര്‍ക്ക്‌ ജോലി നഷ്ടപ്പെട്ടേക്കാം എന്ന ആശങ്ക ശക്തമാണ്.ഇക്കൂട്ടത്തില്‍ നിരവധി മലയാളി ജീവനക്കാരുമുണ്ട്.

എണ്ണ കമ്പനികളുടെ പ്രവര്‍ത്തന ചിലവ് വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഗള്‍ഫ് ന്യൂസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.നേരത്തെ ഖത്തറിലെ എണ്ണ കമ്പനികളില്‍ നിന്നും ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു.ആഗോള വിപണിയില്‍ എണ്ണ വില വലിയ തോതില്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് ലോകത്തെ എണ്ണ ഉല്‍പാദന മേഖലയില്‍ മുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.

യു എ ഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ കരാര്‍ ജീവനക്കാരും എന്‍ജിനീയര്‍മാരും ഉള്‍പ്പെട്ടതായാണ് അറിയുന്നത്.പിരിച്ചുവിടല്‍ പ്രക്രിയയെ തുടര്‍ന്ന്‌ ഇതേവരെ എത്രപേര്‍ക്ക് ജോലി നഷ്ടമായി എന്നതു സംബന്ധിച്ച കണക്ക് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

INDIANEWS24.COM Gulf Desk

Leave a Reply