jio 800x100
jio 800x100
728-pixel-x-90
<< >>

എണ്ണ ഉല്‍പാദനത്തില്‍ അമേരിക്ക ഇക്കൊല്ലം സൗദിയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

പാരിസ്: എണ്ണ ഉല്‍പാദിപ്പിക്കുന്നതില്‍ അമേരിക്ക ഇക്കൊല്ലം തന്നെ സൗദി അറേബ്യയെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി(ഐ ഇ എ) വെളിപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ നിലവില്‍ ഏറ്റവും അധികം എണ്ണ ഉല്‍പാദിപ്പിക്കുന്ന റഷ്യയ്ക്കു തൊട്ടുപിന്നില്‍ അമേരിക്ക എത്തുമെന്നാണ് പറയുന്നത്.

അമേരിക്കയുടെ നിലവിലെ ഉല്‍പാദനത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനയുടെ തോത് പ്രകാരമാണ് ഐ ഇ എ റിപ്പോര്‍ട്ടില്‍ പ്രവചനം. കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ അമേരിക്ക എണ്ണ ഉല്‍പാദിപ്പിക്കുന്നത്. പ്രതിദിനം 99 ലക്ഷം വീപ വരും ഇത്.

എണ്ണ വില ഉയരുന്നത് ഷെയ്ല്‍ എണ്ണയുടെ ഡിമാന്റ് വര്‍ദ്ധിക്കാനിടയാക്കി. ഭൂമിക്കടിയിലെ കനംകുറഞ്ഞ പാറയായ ഷെയ്ല്‍ തുരന്നെടുക്കുന്ന എണ്ണയാണിത്.

INDIANEWS24.COM Parris

Leave a Reply