728-pixel-x-90-2-learn
728-pixel-x-90
<< >>

എണ്ണവില ആഗോള തലത്തില്‍ കുറഞ്ഞുവരുന്നു; ഇന്ത്യയില്‍ കൂട്ടിക്കൂട്ടി റെക്കോഡ് നിരക്കില്‍

മുംബൈ: രാജ്യത്തെ പെട്രോള്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തി. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 53.69 അമേരിക്കന്‍ ഡോളര്‍ മാത്രമാണുള്ളത്. ഇന്നത്തെ വില 48.03 ഡോളറായി ചുരുങ്ങി. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യാന്തര തലത്തില്‍ എണ്ണവില കുറഞ്ഞുവരുന്നതിനിടെയാണ് രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ വില കൂട്ടിക്കൊണ്ടിരിക്കുന്നത്‌.

2014ലാണ് പെട്രോള്‍ വില രാജ്യത്ത് റെക്കോഡിലെത്തിയത്. രാജ്യാന്തര തലത്തില്‍ ബാരലിന് 114.44 ഡോളറായിരുന്ന അന്ന്‌ ഇന്ത്യയില്‍ ലിറ്ററിന് 78.41 ആയിരുന്നു. രാജ്യാന്തര തലത്തിലെ വില ഇതിന്റെ പകുതിയില്‍ താഴെയെത്തിയിരിക്കുമ്പോഴാ(ബാരലിന് 48.03 ഡോളര്‍)ണ് ഇന്ത്യയില്‍ പെട്രോള്‍ വില വീണ്ടും റെക്കോഡ് ഭേദിച്ചിരിക്കുന്നത്. മുംബൈയിലെ പമ്പുകളില്‍ ഇന്നലെ പെട്രോള്‍ വില 79.41 രൂപയായിരുന്നു. ന്യൂഡല്‍ഹിയില്‍ 70.30, കൊല്‍ക്കത്തയില്‍ 73.05 എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ വിലകള്‍. കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ വില ലിറ്ററിന് 73ല്‍ എത്തിയിരുന്നു.

എന്‍ഡിഎ ഗവണ്‍മെന്റ് ഇന്ത്യയില്‍ ദിവസംതോറും പെട്രോള്‍ വില പുതുക്കുന്ന ഡയാനാമിക് പ്രൈസിംഗ്‌ സംവിധാനം ജൂണ്‍ 16 ന് ഏര്‍പ്പെടുത്തി. സംവിധാനം നിലവില്‍ വന്ന ആദ്യ ദിവസങ്ങളില്‍ പെട്രോളിന് വില കുറഞ്ഞിരുന്നു. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിടുമ്പോള്‍ വില ദിവസം തോറും കൂടികൊണ്ടിരിക്കുകയാണ്.

INDIANEWS24.COM Mumbai

Leave a Reply