jio 800x100
jio 800x100
728-pixel-x-90
<< >>

എണ്ണയില്‍ വഴുതി അല്‍ ജസീറയും

ദോഹ:ലോകത്തെ പ്രമുഖ വാര്‍ത്താ ചാനലായ അല്‍ ജസീറ തങ്ങളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.എണ്ണ വിപണിക്ക് ഏല്‍ക്കുന്ന പ്രഹരം സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയതാണ് കാരണം.

ന്യൂയോര്‍ക്ക് കേന്ദ്രമാക്കി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ഏപ്രില്‍ മുപ്പത് വരെ മാത്രമേ അവിടെ തുടരുകയുള്ളു.അറബ് സമൂഹങ്ങള്‍ക്കിടെ വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ച ചാനല്‍ നെറ്റ്‌വര്‍ക്കിന്റെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രവര്‍ത്തനങ്ങള്‍ അമേരിക്ക കേന്ദ്രീകരിച്ച് 2013ലാണ് സംപ്രേണം തുടങ്ങിയത്.അറേബ്യന്‍ നാടുകള്‍ക്കെതിരായി അമേരിക്കയിലെയും യുറോപ്യന്‍ യൂണിയനിലെയും ചാനലുകള്‍ വഴി നടത്തുന്ന ആരോപണങ്ങളെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അല്‍ജസീറ അമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

പരസ്യവരുമാനത്തെ ആശ്രയിക്കാതെ നിലനിന്നുപോന്ന ചാനലിന് ആവശ്യമായ ഫണ്ട് ലഭിക്കാതെ വന്നതോടെയാണ് സംപ്രേഷണം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചത്.ഖത്തര്‍ സര്‍ക്കാരിനെ മാത്രം ആശ്രയിച്ചാണ് അല്‍ജസീറ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.എന്നാല്‍ എണ്ണവിലയില്‍ അടിക്കടിയുണ്ടാകുന്ന തകര്‍ച്ച കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.ചാനല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതോടെ 700 ഓളം ജിവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും.ചാനല്‍ നിര്‍ത്തിയശേഷം ഓണ്‍ലൈന്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തി.സജ്ജീവമായി തന്നെ രംഗത്തുണ്ടാകുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

INDIANEWS24.COM International Desk

Leave a Reply