728-pixel-x-90-2-learn
728-pixel-x-90
<< >>

എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ വൈകീട്ട്‌

ചെന്നൈ:രാഷ്ട്രീയ അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്‌നാട്ടില്‍ എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറുടെ ക്ഷണം.ഇന്ന് വൈകീട്ട് നാലരയ്ക്ക് സത്യപ്രതിജ്ഞ.ഇതോടെ രണ്ട് മാസത്തിനിടെ തമിഴ്‌നാട്ടില്‍ അധികാരം കൈയ്യാളുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാകും പളനിസ്വാമി.

15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു പളനിസ്വാമിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.നിലവിലെ സാഹചര്യത്തില്‍ എടപ്പാടി പളനിസാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.എംഎല്‍എമാര്‍ക്കെല്ലാം പാര്‍ട്ടി വിപ്പ് നല്‍കിയാല്‍ ആര്‍ക്കും എതിര്‍വോട്ട് ചെയ്യാന്‍ സാധിക്കില്ല.ആരെങ്കിലും എതിര്‍വോട്ട് ചെയ്താല്‍ അവര്‍ അയോഗ്യരാകും.

124 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് പളനിസ്വാമിയുടെ അവകാശവാദം.സഭയില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യം 117 പേരുടെ പിന്തുണയാണ്.പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്‌നാട് നിയമസഭയിലേക്ക് ജയലളിതയടക്കം 136 അണ്ണാ ഡി എം കെ. എംഎല്‍എ മാരാണ് വിജയിച്ചത്.ജയയുടെ മരണ ശേഷം ഉണ്ടായ രാഷ്ട്രീയമാറ്റങ്ങള്‍ക്കിടെ പിനീല്‍ശെല്‍വത്തിനൊപ്പം നിന്നത് പത്ത് എം എല്‍ എ മാര്‍ മാത്രമാണ്.പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതിനാല്‍ പനീര്‍സെല്‍വത്തിനു വിപ്പ് ബാധകമാകുകയില്ല.എടപ്പാടി പളനിസാമിയും കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും ഇന്നലെ രാജ്ഭവനിലെത്തി അവകാശവാദം ഉന്നയിച്ചിരുന്നു.

INDIANEWS24.COM Chennai

Leave a Reply