728-pixel-x-90-2-learn
728-pixel-x-90
<< >>

എച്ച് എസ് ബ്രഹ്മ പുതിയ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍

ന്യൂഡല്‍ഹി:ഇലക്ഷന്‍ കമ്മീഷണര്‍ ഹരിശങ്കര്‍ ബ്രഹ്മ എന്ന എച്ച് എസ് ബ്രഹ്മയെ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി തിരഞ്ഞെടുത്തു.ഈ പദവിയില്‍ തുടരാനുള്ള നിലവിലെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വി എസ് സമ്പത്തിന്റെ പ്രായപരിധി(65വയസ്സ്) പൂര്‍ത്തിയാകുന്ന മുറയ്ക്കാണ് പുതിയ ആള്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് രാഷ്ട്രപതി പുതിയ ചീഫ് ഇലക്ഷന്‍ കമ്മീഷണറെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.എച്ച് എസ് ബ്രഹ്മ വെള്ളിയാഴ്ച്ച തന്നെ ചുമതലയേല്‍ക്കും.ബ്രഹ്മയ്ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോള്‍ ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ എണ്ണത്തില്‍ ഒരാളുടെ കുറവുണ്ടാകും.ഇത് നികത്താനായി ഇലക്ഷന്‍ കമ്മീഷണറായി മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടതായി വരും.

1975 ബാച്ച് ഐ എ എസ് ഓഫീസറായ എച്ച് എസ് ബ്രഹ്മയ്ക്ക് നിലവില്‍ 64 വയസ്സാണുള്ളത്.ഭരണഘടനയനുസരിച്ച് ഒരുവര്‍ഷം കൂടിയേ ഇദ്ദേഹത്തിന് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സ്ഥാനത്ത് തുടരാനാകൂ.അസ്സാമില്‍ നിന്നുള്ള ബ്രഹ്മ ജെ എം ലിന്‍ദോഘിന് ശേഷം ഈ പദവിയിലെത്തുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യ വ്യക്തിയാണ്.

INDIANEWS24 NEWDELHI

Leave a Reply