jio 800x100
jio 800x100
728-pixel-x-90
<< >>

എങ്കിലും എന്‍റെ സരിതേ….

എത്രയും പ്രിയപ്പെട്ട സരിതയ്ക്ക്,

മറ്റ് മാര്‍ഗങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ടാണ് ഈ കത്ത് എഴുതുന്നത്‌. കേരളത്തിലെ പത്രക്കാരെക്കൊണ്ട് ഒരു പ്രയോജനവുമില്ല. അവന്മാരുടെ ഓബി വാന്‍ നിന്‍റെ പിന്നാലെ വെറുതെ ഓടുന്നത് മിച്ചം. നീ മനസ് തുറക്കുന്ന നിമിഷത്തിന് വേണ്ടി എത്ര നാളായി ഞങ്ങള്‍ മലയാളികള്‍ തുടിക്കുന്ന ഹൃദയത്തോടെ കാത്തിരിക്കുകയാണ്. പണ്ട് ഷക്കീല പടത്തിന്‍റെ റിലീസിന് വേണ്ടി മാത്രമേ ഞങ്ങള്‍ ഇത്ര അക്ഷമരായിട്ടുള്ളൂ.

അറസ്റ്റ് വാറണ്ട് നിലവില്‍ ഉള്ളപ്പോഴാണ് നിന്നെ ജയിലില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയച്ചതെന്ന് ഇവിടെ ചിലവന്മാര്‍ പറഞ്ഞുനടക്കുന്നുണ്ട്. അവന്മാര്‍ പോയി തുലയട്ടെ. ചെന്നിത്തല ഉണ്ടതിന് നന്ദിയുള്ളവനാ. തിരുവഞ്ചൂരിനെപ്പോലെയല്ല.

പക്ഷേ ഒരു കാര്യം. ഇന്ന് പറയും നാളെ പറയും എന്ന് പറഞ്ഞ് നീ എത്ര നാളായി ഞങ്ങളെ പറ്റിക്കുന്നു. ഞങ്ങള്‍ ഇപ്പോള്‍ ടിവി കാണുന്നതും പത്രം വായിക്കുന്നതും പോലും നീ അത് പറഞ്ഞോ എന്നറിയാനാണ്. ഇതിനിടെ നീ കഥകളെല്ലാം ഒരു മജിസ്ട്രേറ്റിനോട് പറഞ്ഞെന്ന് കേട്ടു. ഞങ്ങളുടെ സമയദോഷം കൊണ്ട് ആ മജിസ്ട്രേറ്റ് അത് എഴുതിയെടുത്തില്ല. എം വി ജയരാജന്‍ പണ്ട് പറഞ്ഞതാ ശരി. എങ്കിലും ക്ഷമിക്കുവാ. മജിസ്ട്രേറ്റും മനുഷ്യനല്ലേ. ഇമ്മാതിരി കഥകള്‍ കേള്‍ക്കുമ്പോള്‍ ആരായാലും എല്ലാം മറന്നുപോകും.

അമൃതാനന്ദമയിക്കെതിരെ ശിഷ്യ എഴുതിയ പുസ്തകം  ചൂടപ്പം പോലെയാ വില്‍ക്കുന്നത്. നിനക്കും ഒരു പുസ്തകം എഴുതിക്കൂടെ. എല്ലാ മലയാളികളും ക്യൂ നിന്ന് വാങ്ങിക്കോളും. ഒരു വീട്ടില്‍ ഒരു പുസ്തകം എന്ന കണക്ക് നോക്കിയാല്‍ ചുരുങ്ങിയത് ഒരു കോടി കോപ്പിയെങ്കിലും വില്‍ക്കും. കൂടാതെ വയലാര്‍ അവാര്‍ഡും ജ്ഞാനപീഠവും വേണമെങ്കില്‍ ഒപ്പിക്കാവുന്നതെയുള്ളൂ.

പക്ഷേ, കഥകളൊക്കെ വിശദമായി പറയണം.തേക്കടി ആരണ്യനിവാസ്, ബംഗളൂരു റെഡ് ചില്ലീസ്…കാത് കൂര്‍പ്പിച്ച് ഞങ്ങള്‍ കാത്തിരിക്കുകയാണ്.  പലപ്പോഴും കാബിനറ്റ് കൂടിയിരുന്നത് നിന്‍റെ പുറത്തായിരുന്നു എന്ന് കേട്ടിട്ടുണ്ട്. നിന്‍റെ പാവാടച്ചരട് കൊണ്ടായിരുന്നല്ലോ സര്‍ക്കാര്‍ ഫയലുകള്‍ കെട്ടിയിരുന്നത്. അങ്ങനെ എന്തൊക്കെ ത്യാഗം ഈ നാടിനു വേണ്ടി നീ സഹിച്ചു.

ചോദിച്ചവര്‍ക്കൊക്കെ കുറച്ച് സൗരോര്‍ജം കൊടുത്തു എന്ന ഒരു കുറ്റം  മാത്രമല്ലെ നീ ചെയ്തിട്ടുള്ളൂ. അതിന്‍റെ പേരില്‍ നിന്നെ ജയിലില്‍ അടച്ചപ്പോള്‍ ഞങ്ങള്‍ എത്രമാത്രം വിഷമിച്ചു എന്നറിയുമോ. അവിടെ നിനക്ക് ഒന്നിനും ഒരു കുറവുമില്ലെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായത്. മാറ്റിമാറ്റി ഉടുക്കാന്‍ സാരികളും മുടി സ്ട്രെയ്റ്റന്‍ ചെയ്യാന്‍ ബ്യൂട്ടീഷനും ഒക്കെ ഏര്‍പ്പെടുത്തിയ സര്‍ക്കാരിന് നൂറുനൂറു അഭിവാദ്യങ്ങള്‍. പളപളാ മിന്നുന്ന സാരികള്‍ ധരിച്ച് നീ എത്തിയപ്പോള്‍ കോടതിപോലും കോരിത്തരിച്ചില്ലേ.

പിന്നെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള കോടിക്കണക്കിന് രൂപ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ. പോയത് പോട്ടെ. അതിന്‍റെ എത്ര ഇരട്ടി വേണമെങ്കിലും ഇനി ഉണ്ടാക്കാമല്ലോ.എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാല്‍ അപ്പോള്‍ റെഡ് ചില്ലീസ്, ആരണ്യനിവാസ്…പത്രസമ്മേളനം എന്നൊക്കെ പറഞ്ഞാല്‍ മതി. ഈ മണ്ടന്മാര് പത്രക്കാര്‍ ഉള്ളിടത്തോളം നിനക്ക് കാശിന് മുട്ടുണ്ടാകില്ല.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നീ മത്സരിക്കണം എന്നതാണ് ഇനി ഞങ്ങളുടെ ആഗ്രഹം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ എവിടെ നിന്നാലും പാട്ടുംപാടി ജയിക്കും. ജോപ്പന് വേണ്ടത് ജോപ്പനും മന്ത്രിക്ക് വേണ്ടത് മന്ത്രിക്കും കൊടുക്കുന്ന നീയാണ് കേരളതിന്‍റെ ആം ആദ്മി.

One Response to എങ്കിലും എന്‍റെ സരിതേ….

  1. Aravind Nair Reply

    February 25, 2014 at 8:31 AM

    She is 100% suitable for next Lok Sabh Election and will be elected by a History making majority

Leave a Reply