728-pixel-x-90-2-learn
728-pixel-x-90
<< >>

എക്‌സൈസ് മന്ത്രി പത്ത് കോടി കോഴവാങ്ങിയെന്ന മൊഴി പുറത്ത്; കേസ് കൊടുക്കുമെന്ന് കെ ബാബു

തിരുവനന്തപുരം:എക്‌സൈസ് മന്ത്രി കെ ബാബുവിന് പത്ത് കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ വര്‍ക്കിംങ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴി പുറത്തായി.ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് കുറയ്ക്കാനാണ് കോഴ നല്‍കിയതെന്ന് ബിജു കോടതിയില്‍ പറയുന്നു.ആരോപണം പരന്നതോടെ ബിജുവിനെതിരെ കേസ് കോടുക്കുമെന്ന് മന്ത്രി ബാബു പ്രതികരിച്ചു.

കൃഷ്ണദാസ് എന്ന ബാറുടമയാണ് ബാബുവിന് പണം നല്‍കിയത്.ബാര്‍ അസോസിയേഷന്‍ പിരിച്ചെടുത്ത തുകയാണിത്.ഓരോ വര്‍ഷവും ഇത്തരത്തില്‍ മന്ത്രി ബാബുവിന് പണം നല്‍കാറുണ്ട്.10 കോടി കോഴ നല്‍കിയതു കൊണ്ടാണ് ലൈസന്‍സ് ഫീസ് 30 ലക്ഷത്തില്‍ നിന്ന് 23 ലക്ഷമായി കുറച്ചതെന്നും ബിജു രമേശിന്റെ മൊഴിയിലുണ്ട്.ബിയര്‍, വൈന്‍ ലൈസന്‍സ് നല്‍കുന്നതിന് 11 ലക്ഷം രൂപ ബാബു ആവശ്യപ്പെട്ടതായും പറയുന്നു.

പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജു രമേശ് ശ്രമിക്കുന്നതെന്നും ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിജുവിന്റെ ആരോപണം മദ്യവില്‍പനക്കാരന്റെ ജല്‍പനങ്ങള്‍ മാത്രമായേ കാണാനാവൂ. തെളിവില്ലാതെയുള്ള ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാവുന്നതേയുള്ളൂ. ബിജു രമേശിന്റെ ആരോപണങ്ങളെ കുറിച്ച് പറയാനുള്ളത് നേരത്തെ പറഞ്ഞതാണെന്നും ബാബു പ്രതികരിച്ചു.

INDIANEWS24 TVPM

Leave a Reply