728-pixel-x-90-2-learn
728-pixel-x-90
<< >>

എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബി ജെ പിക്ക് മുന്‍തൂക്കം

ന്യൂഡല്‍ഹി:രാജ്യം ശനിയാഴ്ച്ചയിലെ വോട്ടെണ്ണലിലേക്ക് കണ്ണുംനട്ടിരിക്കുമ്പോള്‍ ഇന്ന് പ്രമുഖ മാധ്യമങ്ങളുടേതായി പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലത്തില്‍ ബി ജെ പിക്ക് മുന്‍തൂക്കം.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് ഒഴികെയുള്ള നാലിടത്തും ബി ജെ പി മുന്നേറുമെന്നാണ് പ്രവചനം.

യു പിയില്‍ വലിയ ഒറ്റകക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കുന്നു.മണിപ്പൂരിലെ കോണ്‍ഗ്രസ് വാഴ്ച്ച അവസാനിപ്പിച്ച് ബി ജെ പി അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നു.അതേ സമയം തന്നെ പഞ്ചാബില്‍ അകാലിദള്‍ നേതൃത്വം നല്‍കുന്ന ബിജെപി സഖ്യത്തിന് തിരിച്ചടിയുണ്ടാകുമെന്നും സൂചിപ്പിക്കുന്നു.ഇവിടെ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും അധികാരം കൈയ്യാളാനാകുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ഉത്തരാഖണ്ഡില്‍ ബി ജെ പി 35ലേറെ സീറ്റ് നേടുമെന്നും പ്രവചനങ്ങള്‍ വരുന്നു.ഗോവയിലും ബിജെപിക്കാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്.ടൈം ന്യൂസ്,ഇന്ത്യന്യൂസ്-എം ആര്‍ സി പോളുകളാണ് പ്രവചനം നടത്തിയിരിക്കുന്നത്.

INDIANEWS24.COM National Desk

Leave a Reply