728-pixel-x-90-2-learn
728-pixel-x-90
<< >>

എക്‌സിറ്റ് പോള്‍ പ്രവചനം ശരിവെച്ച് മഹാരാഷ്ട്ര , ഹരിയാന വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി:എക്‌സിറ്റ് പോള്‍ ഫലങ്ങളെ ശിരവെക്കും വിധം മഹാരാഷ്ട്രയിലും ഹരിയാനയിലും ബി ജെ പി മുന്നേറിക്കൊണ്ടിരിക്കുന്നു.രാവില എട്ടിനാരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ രണ്ടിടത്തും ബി ജെ പിയാണ് മുന്നില്‍.രണ്ട് സംസ്ഥാനങ്ങളിലും ഫലം പ്രഖ്യാപിച്ചവയില്‍ ബി ജെ പിയാണ് കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചിരിക്കുന്നത്.എണ്ണി തീരാനുള്ള മണ്ഡലങ്ങളില്‍ കൂടുതലും ലീഡ് ചെയ്യുന്നത് ബി ജെ പി സ്ഥാനാര്‍ത്ഥകിളാണ്.

288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ഫലം പ്രഖ്യാപിച്ച എഴുപത് സീറ്റുകളില്‍ 22 ഇടത്ത് ബിജെപി വിജയിച്ചു.16 സീറ്റുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തും തൊട്ടുപിറകെ 15 സീറ്റു നേടി ശിവസേനയും ഉണ്ട്.തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ കോണ്‍ഗ്രസുമായി സഖ്യം പിരിഞ്ഞ എന്‍ സി പി 11 സീറ്റില്‍ വിജയിച്ച നില്‍ക്കുമ്പോള്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന ഒരിടത്താണ് വിജയിച്ചിരിക്കുന്നത്.

ഹരിയാനയില്‍ എക്‌സിറ്റ് പോള്‍ പറഞ്ഞതിലും വ്യക്തമായ ഭൂരിപക്ഷവുമായാണ് ബി ജെ പി മുന്നേറുന്നത്.90 സീറ്റുകളില്‍ 53 എണ്ണത്തിന്റെ ഫലം വന്നപ്പോല്‍ 27 സീറ്റും ബി ജെ പിക്കൊപ്പം നിന്നു.ഇവിടെ ഒമ്പത് സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്.ഐ എന്‍ എല്‍ ഡിയാണ് രണ്ടാം സ്ഥാനത്ത്.14 സീറ്റുകള്‍ നേടിയ അവര്‍ ശേഷിക്കുന്നതില്‍ അഞ്ചിടത്ത് മാത്രമേ ലീഡ് ചെയ്യുന്നുള്ളു.എന്നാല്‍ ഫലം പ്രഖ്യാപിക്കാനുള്ള 37 മണ്ഡലങ്ങളില്‍ 21 ഇടത്തും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്.

INDIANEWS24.COM NATIONAL DESK

Leave a Reply