728-pixel-x-90-2-learn
728-pixel-x-90
<< >>

ഫെഡറേഷന്‍ പ്രതിരോധത്തില്‍; സിനിമാ സമരം പിന്‍വലിച്ചു

കൊച്ചി:സംസ്ഥാനത്തെ എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാതെ നടത്തിവന്ന സമരം പിന്‍വലിച്ചു.സര്‍ക്കാര്‍ 25ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചതെന്ന് സംഘടനയുടെ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു.സിനിമാ താരം ദിലീപിന്റെ നേതൃത്വത്തില്‍ ഫെഡറേഷനില്‍ ഇല്ലാത്ത തിയേറ്റര്‍ ഉടമകള്‍ പുതിയ സംഘടനയ്ക്ക് രൂപം നല്‍കാന്‍ ഒരുങ്ങിയത് സമരക്കാര്‍ക്ക് തിരിച്ചടിയാകുകയായിരുന്നു.വെള്ളിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി വിഷയത്തില്‍ കടുത്ത പ്രതികരണവുമായെത്തിയതോടെ ഫെഡറേഷന്റെ മുന്നയൊടിയുകയായിരുന്നു.

കഴിഞ്ഞ ഒരുമാസക്കാലമായി നടന്നുവരുന്ന സമരം അവസാനിപ്പിച്ച് ഇന്ന് മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാനാണ് ഫെഡറേഷന്‍ തീരുമാനം.സിനിമാ പ്രദര്‍ശന വരുമാനത്തില്‍ നിന്നും തിയേറ്ററുകളുടെ ലാഭവിഹിതമായ നിലവിലെ 40 ശതമാനം 50 ശതമാനമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടായിരുന്നു റിലീസുകള്‍ നിര്‍ത്തിവച്ചത്.സമരത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചെങ്കിലും ഫെഡറേഷന്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും ശ്രമിക്കാതെ സമരവുമായി മുന്നോട്ടുപോകുകയായിരുന്നു.എന്നാല്‍ സിനിമാ പ്രദര്‍ശനത്തിന് ഏറേ സാധ്യതകളുള്ള ക്രിസ്മസ്, ന്യൂഇയര്‍, സ്‌കൂള്‍ വെക്കേഷന്‍ കാലഘട്ടത്തില്‍ പുതിയ ചിത്രങ്ങളില്ലാതായതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം തിയേറ്റര്‍ ഉടമകള്‍ക്കും തിരിച്ചടിയായി.ഇതിനിടെ നിര്‍മ്മാതാക്കളും വിതരണക്കാരും രഹസ്യ ചര്‍ച്ചയ്ക്കുവിളിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ശ്രമിച്ചെങ്കിലും ഫെഡറേഷന്‍ വഴങ്ങിയില്ല.ഒടുവില്‍ ബി, സി ക്ലാസ് തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു.ഫെഡറേഷനില്‍ അംഗമല്ലാത്ത എ ക്ലാസ് തിയേറ്റര്‍ ഉടമകളും ഈ നിലപാടിനോട് യോജിച്ചതോടെ 73 തിയേറ്ററുകളുടെ മാത്രം ഉടമസ്ഥരായ സംഘടന ഒറ്റപ്പെട്ടു.ഒടുവില്‍ ശനിയാഴ്ച്ച തിയേറ്റര്‍ ഉടമകളുടെ മറ്റൊരു സംഘടനയ്ക്ക രൂപം നല്‍കാനിരിക്കുന്നതിനിടെ മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ ഫെഡറേഷന്‍ നിലപാടിനെ വിമര്‍ശിച്ചു.തുടര്‍ന്ന് സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുകയായിരുന്നു.

അതേസമയം ഇന്ന് കൊച്ചിയില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയു യോഗത്തില്‍ പങ്കെടുക്കുന്ന ഫെഡറേഷനില്‍ അംഗമല്ലാത്ത തിയേറ്റര്‍ ഉടമകളും ഇതില്‍ നിന്നും വിട്ടുപോയവരും നടന്‍ ദിലീപിന്റെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും സാന്നിധ്യത്തില്‍ പുതിയ സംഘടന രൂപീകരിക്കുമെന്നാണ് അറിയുന്നത്.നിലവില്‍ എക്‌സിബിറ്റേഴസ് ഫെഡറേഷന് കീഴിലുള്ള 60 ഓളം തീയറ്ററുകളിലാണ് വിലക്ക് മറികടന്ന് തമിഴ് ചിത്രം ഭൈരവ പ്രദര്‍ശിപ്പിക്കുന്നത്.ഈ തീയറ്റര്‍ ഉടമകളെല്ലാം യോഗത്തില്‍ പങ്കെടുക്കും.

INDIANEWS24.COM Kochi

Leave a Reply