jio horizontal
728-pixel-x-90
<< >>

എക്‌സിബിറ്റഴ്‌സ് ഫെഡറേഷന്‍ ഒറ്റപ്പെടുന്നു; മറ്റ് തിയേറ്ററുകളില്‍ ഇന്ന് റിലീസ്‌

കൊച്ചി:പുതിയ ചിത്രങ്ങള്‍ ഇന്നു മുതല്‍ റിലീസ് ചെയ്തു തുടങ്ങാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം.എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സമരത്തില്‍ ശക്തമായി ഉറച്ചുനില്‍ക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളിലെ തീരുമാനപ്രകാരമുള്ള നീക്കങ്ങള്‍.

ബി, സി ക്ലാസ് തിയേറ്ററുകള്‍ സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന് കീഴിലുള്ള തിയേറ്ററുകള്‍, സര്‍ക്കാര്‍ തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവിടങ്ങളിലാകും റിലീസ്. വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവ, വിനോദ് മങ്കര സംവിധാനം ചെയ്ത് വിനീതും ലക്ഷ്മീ ഗോപാലസ്വാമിയും ഒന്നിക്കുന്ന കാംബോജി എന്നിവയാകും ഇന്ന് പ്രദര്‍ശനത്തിനെത്തുന്ന രണ്ട് സിനിമകള്‍.19 മുതല്‍ മറ്റ് മലയാള സിനിമകളും റിലീസ് ചെയ്യാനാണ് തീരുമാനം.

INDIANEWS24.COM Kochi

Leave a Reply