jio 800x100
jio 800x100
728-pixel-x-90
<< >>

എക്സിസ്റ്റെന്‍ഷ്യല്‍ മലയാളി അഥവാ ദൈവ വിരുദ്ധ മലയാളി

പ്രവാസ ജീവിതം നയിക്കുന്ന മലയാളികളില്‍ കൂടുതലും മതങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുന്നവര്‍ എന്നാണ് സ്വയം അവകാശപ്പെടുന്നത്.സത്യത്തില്‍ അങ്ങനെ ആണോ? നാട്ടില്‍ ജീവിക്കുന്നവരെക്കാള്‍ താന്‍ ജനിച്ച മതം ഏത് എന്ന് നോക്കി അതില്‍ മാത്രം ഉള്ളവരോട് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നവരാണ്. പല വിധത്തിലുമുള്ള മതങ്ങള്‍ ,മതങ്ങള്‍ക്കുള്ളില്‍ തന്നെയുള്ള വിഭിന്ന വിഭാഗങ്ങള്‍ ഒക്കെ തന്നെയും ഉണ്ട്.99% പ്രവാസി മലയാളികളും നാട്ടില്‍ ഉള്ളവരേക്കാള്‍ മത ദൈവവിശ്വാസികള്‍ തന്നെ.മതങ്ങള്‍ നല്ലത് .മത തത്വങ്ങള്‍ നല്ലത് .മത സംഘടനകളും നല്ലത് തന്നെ.

ഇവിടെ ലേഖകന് പ്രവാസി മലയാളികളുടെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിക്കാന്‍ ഉണ്ട്. ദൈവത്തില്‍ വിശ്വസിച്ചു ജീവിക്കുന്ന 99% മലയാളികളുടെ മൂല്യ ബോധം അഥവാ value system-അതിന്‍റെ അടിസ്ഥാനം സത്യവും, നീതിയും,ധര്‍മ്മവും,നിസ്വാര്‍ത്ഥതയും ഒക്കെ പഠിപ്പിക്കുന്ന ദൈവ വചനങ്ങള്‍ ആണോ ?

അതോ ആരുടെ ശാപം പേറിയാലും എനിക്ക് എന്റെ കാര്യം ,എന്റെ സമ്പാദ്യം,എന്റെ അഭിവൃദ്ധി എന്നത് മാത്രം ലക്ഷ്യം വെക്കുന്ന എക്സിസ്റ്റന്‍ഷ്യലിസം എന്ന തികച്ചും ദൈവത്തിനു എതിരായ തത്വത്തില്‍ ആണോ യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസി മലയാളികളില്‍ കൂടുതല്‍ പേരും അവരുടെ വ്യക്തിപരമായ ജീവിതം നയിക്കുന്നത്.

‘എനിക്ക് എന്റെ കാര്യം’ എന്നതിന് ഒരല്‍പം കൂടി ഭംഗിയായി ‘നമുക്ക് നമ്മുടെ കാര്യം’ എന്ന് കേള്‍ക്കാത്ത ഏതെങ്കിലും ഒരു മലയാളി ഉണ്ടോ പ്രവസികളില്‍ ?  ഇല്ല എന്നാണ് തോന്നുന്നത്.ശരി തെറ്റുകള്‍ അവനവന്‍റെ  സൌകര്യത്തിനു അനുസരിച്ച് നിര്‍വചിക്കുക.അല്ലെങ്കില്‍ രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ അന്നത്തെ ദിവസത്തെ ശരി.അത് നാളെ തെറ്റ് എന്ന് പറയാന്‍ ഒരു മടിയും ഇല്ല.അതിനുള്ള ന്യായം ആണ് ‘സാഹചര്യം’.

സാഹചര്യത്തിനൊത്ത് പെരുമാറണ്ടേ? സാഹചര്യത്തിനു ഒത്ത് മാറണ്ടേ ? ഇതൊക്കെ ആരാണ് പഠിപ്പിച്ചത്.ദൈവം തോന്നിപ്പിച്ചു.അങ്ങെനെ സ്വന്തം എക്സിസ്റ്റന്‍ഷ്യലിസത്തിനു ദൈവത്തെയും ഉപയോഗിക്കാന്‍ മലയാളി പഠിച്ചിട്ട് കാലം ഏറെയായി. ഇങ്ങനെ ഉള്ളവര്‍ സ്വന്തം മതത്തെയും അവരവരുടെ ദൈവങ്ങളെയും നിലനിര്‍ത്തുന്നത് മറ്റുള്ളവന്റെ എതിര്‍പ്പുകളില്‍ ആണ്.ഉദാഹരണത്തിന് ബാബറി മസ്ജിദ് തകര്‍ത്തപ്പോഴാണ് ഇസ്ലാം ഉണര്‍ന്നത്.ഗോദ്ര ട്രെയിന്‍ സംഭവം ഉണ്ടാക്കിയപ്പോള്‍ ഹിന്ദു ഉണര്‍ന്നു.അഫ്ഗാനില്‍ ബുദ്ധ വിഹാരങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോഴാണ് ബുദ്ധമതം വളരെ നല്ലത് എന്ന് ഇന്ത്യക്കാര്‍ക്ക് തോന്നിയത്.നിലക്കല്‍ പള്ളി പൊളിച്ചപ്പോഴും സെമിത്തേരി പ്രശ്നം ഉണ്ടായപ്പോഴുമാണ് കേരളത്തിലെ ക്രിസ്ത്യാനി ഉണര്‍ന്നത്.സര്‍വ്വോപരി ഇന്ത്യന്‍ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ സ്ഥിരമായി എഴുതുന്ന ഒരു ചുവരെഴുത്തുണ്ട്.

ഹിന്ദു ഉറങ്ങുന്ന സിംഹം ആണ് അവന്‍ ഉണര്‍ന്നാല്‍ !!!! ഹിന്ദു മാത്രമല്ല ഏത് മത വിഭാഗവും ഉണരണം എങ്കില്‍ വേറെ ആരെങ്കിലും ചെന്ന് ഉണര്‍ത്തണം.

ഉറങ്ങുമ്പോള്‍ ഒറ്റക്ക് ഒറ്റക്ക് ആണ് ഉറങ്ങുന്നത്.ഉണരുമ്പോള്‍ കൂട്ടത്തോടെയും.പിന്നെ സ്വന്തം ദൈവത്തിനും മതത്തിനും വേണ്ടിയുള്ള ഗ്വോ ഗ്വോ വിളി….

കൂട്ടത്തില്‍ പാട്ടും വെള്ളത്തില്‍ പൂട്ടും എളുപ്പമാണല്ലോ.

എന്നാല്‍ മതാതിഷ്ഠിത ജീവിതം നയിക്കാന്‍ ഒരുപാടു സഹന ശക്തി ആവശ്യമാണ് എന്നത് എല്ലാ ദൈവ വിശ്വാസികളും ഒരേ പോലെ മറക്കുന്നു .മതങ്ങള്‍ പഠിപ്പിക്കുന്ന വലിയ വചനങ്ങള്‍ ‘എക്സിസ്റ്റന്‍ഷ്യലിസം’എന്ന ദൈവ വിരുദ്ധ ചിന്തകള്‍ കൊണ്ട് മൂടി വെക്കുന്നു . ആ സന്ദര്‍ഭ ശക്തി ഉപയോഗിച്ചു തന്നെ പദാര്‍ത്ഥങ്ങളില്‍ ഏറ്റവും വിലയുള്ള ധന സമ്പാദാനത്തിനു വേണ്ടി പ്രയോഗിക്കുന്നു .ദൈവത്തെ പോലും വഞ്ചിക്കുന്നു.ദൈവം രാവിലെ തോന്നിപ്പിച്ചു എന്ന് കളവു പറയുന്നു.ദൈവം നിന്നോടു ചോദിക്കും എന്ന് ഭീഷണി മുഴക്കുന്നു.ദൈവ വചനങ്ങളും മതങ്ങള്‍ പഠിപ്പിച്ച മൂല്യങ്ങളും കാറ്റില്‍ പറത്തുന്നു.ആവര്‍ത്തിച്ച തെറ്റുകളുടെ കുമ്പസാരങ്ങളില്‍ മാത്രം ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ ഒന്നാകുന്നു.ഇതിനെല്ലാം വേണ്ടി ഒരു ഗാനം ഡഡിക്കേറ്റ് ചെയ്യാന്‍ ദൈവം തോന്നിപ്പിച്ചു കാര്യം നന്ദിപൂര്‍വ്വം അറിയിക്കട്ടെ http://www.youtube.com/watch?v=v_RRhzLOJFo

INDIANEWS24 UK

One Response to എക്സിസ്റ്റെന്‍ഷ്യല്‍ മലയാളി അഥവാ ദൈവ വിരുദ്ധ മലയാളി

  1. Arun Reply

    January 24, 2014 at 7:19 PM

    The two elements, living for others or living as per “GOD” and earning money by any means are very contradictory subjects, in a normal life ! Individualism is not a mantra of western lifestyle, its adopted by immigrants too, where ever they are. There are exceptions and so we survive !

Leave a Reply