728-pixel-x-90-2-learn
728-pixel-x-90
<< >>

എക്സിറ്റ് പോളില്‍ ബി ജെ പി

ന്യൂ ഡെല്‍ഹി:  മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി വന്‍വിജയം നേടുമെന്നും ഛത്തീസ്ഗഡില്‍ നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്നും എക്സിറ്റ് പോള്‍ ഫലം. ഡല്‍ഹിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ത്രിശങ്കുസഭ ആയിരിക്കുമെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരിക്കും. മിസോറമിലും ത്രിശങ്കു സഭയ്ക്കാണു സാധ്യതയെന്നു വോട്ടെടുപ്പിനു ശേഷം നടത്തിയ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു. നാലു സംസ്ഥാനങ്ങളില്‍ ഞായറാഴ്ചയും മിസോറമില്‍ തിങ്കളാഴ്ചയുമാണു വോട്ടെണ്ണല്‍ .

അടുത്ത ഏപ്രില്‍ /മേയില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ ആയിട്ടാണ് അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വിശേഷിപ്പിക്കപ്പെടുന്നത്. പ്രവചനങ്ങള്‍ ശരിയായാല്‍ ബിജെപിക്ക് ഇതു വന്‍നേട്ടമാകും. നിലവില്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവ ബിജെപിയും രാജസ്ഥാന്‍, ഡല്‍ഹി, മിസോറം എന്നിവ കോണ്‍ഗ്രസുമാണു ഭരിക്കുന്നത്. രാജസ്ഥാന്‍ നഷ്ടപ്പെടുകയും ഡല്‍ഹിയിലും മിസോറമിലും ത്രിശങ്കുവാകുകയും ചെയ്താല്‍ കോണ്‍ഗ്രസിനു വന്‍ തിരിച്ചടിയായിരിക്കും.

Leave a Reply