പാറ്റ്ന:എക്സിറ്റ് പോളുകൾ പാളിയോ? അത്തരമൊരു തെരഞ്ഞെടുപ്പ് ഫലമാണ് ബീഹാറിൽ തെളിയുന്നത്.243 അംഗ സഭയിൽ ബി ജെ പി-ജെ ഡി യു സഖ്യം 128 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.ഏറെ കൊട്ടിഘോഷിക്കപ്പെട്ട മഹാസഖ്യത്തിനു 99 സീറ്റുകൾ മാത്രം.19 സീറ്റുകളിൽ ലീഡ് നേടിയ ഇടതു പക്ഷം വൻ മുന്നേറ്റമാണ് നടത്തിയത്.കോൺഗ്രസിന് ഇക്കുറി 21 സീറ്റുകളിൽ മാത്രം ലീഡ് ചെയ്യുകയാണ്.70 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്.ആർ ജെ ഡി 63 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബി ജെ പി 75 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.നിതീഷിന് 46സീറ്റുകൾ മാത്രം.ഇക്കുറി ബി ജെ പി സഖ്യകകക്ഷിയായ ജെ ഡി യു വിനേക്കാൾ ബഹുദൂരം മുന്നിലാണ്.നിതീഷ് തന്നെയാകുമോ മുഖ്യമന്ത്രി എന്നത് ഒരു വലിയ ചോദ്യമായി ഉയർന്നു വരും.പക്ഷെ സീറ്റുകളിൽ ബി ജെ പി മുന്നിലെത്തിയാലും നിതീഷിന് തന്നെ മുഖ്യമന്ത്രി സ്ഥാനം നൽകും എന്ന് തെരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.അത് പാലിക്കപ്പെടും എന്ന് കരുതാം.ഇനിയും 70 ശതമാനത്തോളം വോട്ടുകൾ എണ്ണാനുണ്ട് എന്നതിനാൽ ലീഡുകൾ മാറി മറിഞ്ഞേക്കാം. INDIANEWS24 ELECTION DESK