728-pixel-x-90-2-learn
728-pixel-x-90
<< >>

എക്സിറ്റ് പോളില്‍ കേന്ദ്രത്തില്‍ എന്‍ ഡി എ,കേരളത്തില്‍ എല്‍ ഡി എഫ്-യു ഡി എഫ് ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം:ബഹു ഭൂരിപക്ഷം എക്സിറ്റ് പോള്‍ ഫലങ്ങളും എന്‍ ഡി എ കേവല ഭൂരിപക്ഷം നേടി നരേന്ദ്ര മോദി സര്‍ക്കാര്‍ തുടരും എന്ന ഫലമാണ് മുന്നോട്ട് വയ്ക്കുന്നത്.രാഹുല്‍ ഗാന്ധിക്ക് മോദിക്കെതിരെ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന് തന്നെ വിലയിരുത്തേണ്ടി വരും.പ്രചാരണത്തില്‍ ഒപ്പത്തിനൊപ്പം എന്ന് തോന്നിപ്പിച്ചെങ്കിലും നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്ത്വം അനുഗ്രഹമായി എന്ന് വേണം കരുതാന്‍.പ്രിയങ്കാ ഗാന്ധിയുമോത്തുള്ള രാഹുലിന്റെ പ്രചരണ തന്ത്രങ്ങളൊക്കെ വോട്ടര്‍മാരില്‍ കൌതുകം സൃഷ്ടിച്ചുവെങ്കിലും ആരും അതിനെ ഗൌരവമായി എടുത്തില്ല എന്നാണു പൊതുവേയുള്ള വിലയിരുത്തല്‍.പ്രതിപക്ഷത്തിന് ആകമാനം സ്വീകാര്യനായ ഒരു സ്ഥാനാര്‍ഥിയായി ഉയരാനും രാഹുലിന് ആയില്ല.നേതൃ നിരയിലെ ഈ ശൂന്യതയാണ് മോദിക്ക് ഗുണമാകാന്‍ പോകുന്നത് എന്നാണു കാണേണ്ടത്.

അതേ സമയം കേരളത്തില്‍ യു ഡി എഫ് തരംഗമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന ദേശീയ മാധ്യമങ്ങളുടെയടക്കം സര്‍വ്വെകള്‍ പ്രവചിച്ചത്. കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ സര്‍വ്വെയും സമാനമായിരുന്നു. എന്നാല്‍ എതെല്ലാം തള്ളികളയുന്നതാണ് കൈരളി ടിവിയും സിഇഎസും(സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വെ. കേരളത്തില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നാണ് സര്‍വ്വെ വിശദമാക്കുന്നത്. ഇരുമുന്നണികള്‍ക്കും എട്ട് മുതല്‍ 12 വരെ സീറ്റുകള്‍ നേടാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വ്യക്തമാക്കുന്ന സര്‍വ്വെ ഒരു മണ്ഡലത്തില്‍ പോലും എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തില്ലെന്നും ചൂണ്ടികാട്ടുന്നു. മണ്ഡലങ്ങളിലെ വോട്ട് വിഹിതം പരിഗണിച്ചാല്‍ ഇടതുപക്ഷം നേരിയ മുന്‍തൂക്കം നേടുമെന്നാണ് സര്‍വ്വെ പറയുന്നത്. ആകെയുള്ള 20 സീറ്റുകളില്‍ 11 സീറ്റുകളില്‍ ഇടതുപക്ഷത്തിന് വിജയസാധ്യതയെന്നാണ് സര്‍വ്വെ.  20 മണ്ഡലങ്ങളിലായി 80 നിയമസഭാ മണ്ഡലങ്ങളില്‍ 12000 പേര്‍ സര്‍വേയില്‍ പങ്കെടുത്തുവെന്ന് ഏജന്‍സി അവകാശപ്പെടുന്നു

തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഇടതു പക്ഷം മികച്ച വിജയം നേടുമെന്ന്  പ്രഖ്യാപിക്കുന്ന സര്‍വ്വെ പക്ഷെ മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കുന്നു. തെക്കന്‍ കേരളത്തില്‍ ആകെയുള്ള ആറ് മണ്ഡലങ്ങളില്‍ നാലിലും ഇടതുപക്ഷത്തിന് വിജയ സാധ്യത പ്രഖ്യാപിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ഇടതുസ്ഥാനാര്‍ത്ഥികള്‍ക്കാണ് ജയസാധ്യത നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തും മാവേലിക്കരയിലുമാകും യുഡിഎഫ് മേല്‍ക്കോഴ്മ. തൃകോണ പോരാട്ടം നടന്ന പത്തനംതിട്ടയിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മൂന്നാം സ്ഥാനത്താകുമെന്നും തെക്കന്‍ കേരളത്തിലെ സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.അതേസമയം വടക്കന്‍ കേരളത്തില്‍ ഇടതു തരംഗമെന്നാണ് പ്രവചിക്കുന്നത്.  വടക്കന്‍ കേരളത്തില്‍ ആകെയുള്ള ഏട്ട് സീറ്റുകളില്‍ അഞ്ച് സീറ്റുകളിലും ഇടതു പക്ഷം വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

INDIANEWS24 TVPM DESK

Leave a Reply