728-pixel-x-90-2-learn
728-pixel-x-90
<< >>

എക്സാർക്കേറ്റിന്റെ ഉൽഘാടനവും മാർ ജോസ് കല്ലുവേലിന്റെ മെത്രാഭിഷേകവും 19ന്

മിസ്സിസ്സാഗ: കാനഡയിലെസിറോമലബാർ വിശ്വാസികള്‍ക്കായി മിസിസാഗ ആസ്ഥാനമാക്കി രൂപീകരിക്കുന്ന അപ്പസ്തോലിക്എക്സാർക്കേറ്റിന്റെ ഉൽഘാടനവും നിയുക്തഎക്സാർക്ക് (മെത്രാൻ) മാർജോസ് കല്ലുവേലിന്റെ മെത്രാഭിഷേക ചടങ്ങും സെപ്റ്റംബർ 19ന് രാവിലെ 10ന് നടക്കും. മിസ്സിസാഗയിലെ വെർജിൻ മേരി & സെന്റ്‌ അത്തനാസിസ് ദേവാലയത്തിൽ ( Canadian Coptic Center, Mississauga, 1245 Eglinton Ave, L5V 2M4) ആണ് ചടങ്ങുകള്‍.

പുതിയ എക്സാർക്കേറ്റ് സ്ഥാപിച്ചു കൊണ്ടുള്ള ഫ്രാന്‍സിസ് മാർപാപ്പായുടെ അപ്പോസ്തോലിക ലെറ്റർ (തിരുവെഴുത്ത്) വായനയോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നതു.സിറോ മലബാർ സഭയുടെ തലവനും മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രുഷയിൽ പാലക്കാട്‌ രൂപതാ മെത്രാൻ മാർ ജേക്കബ് മനത്തേടത്ത്, ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാർ രൂപതാ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. മാർപാപ്പയുടെ പ്രതിനിധിയും കാനഡയിലെ അപ്പസ്തോലിക ന്യുണ്‍ഷൊയുമായ മാർ ലുയിജി ബന്നാസിചടങ്ങിൽ പങ്കെടുക്കും.ഇന്ത്യ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള മെത്രാന്മാരോടൊപ്പം നൂറോളം വൈദികരും രണ്ടായിരത്തിലധികം വിശ്വാസികളും ചടങ്ങില്‍ എത്തുമെന്നാണ് കരുതുന്നത്. കോപ്ടിക്ക് സെന്ടെറിനു പുറമേസെന്റ്‌ ജോസഫ് സെക്കണ്ടറി സ്കൂള്‍ [ 5555 Creditview Road, Mississauga ON L5V 2B9, സെന്റ്‌ ഡെസ്റ്റന്‍ എലെമെന്ററി സ്കൂള്‍ [1525 Cuthbert Avenue Mississauga ON, L5M 3R6] എന്നിവിടങ്ങളിലും പാർക്കിംഗ് സൗകര്യം ലഭ്യമാണ്. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

പാലാ രൂപത കുറവിലങ്ങാട് ജയഗിരി ഇടവകയിൽ കല്ലുവേലിൽ ജോസഫ്‌ – അന്നമ്മ ദമ്പതികളുടെ അഞ്ചു ആണ്‍ മക്കളിൽ ഇളയവനായി 1955 നവംബർ 15 നാണ് നിയുക്ത എക്സാർക്ക് മാർ ജോസ് കല്ലുവേലിന്റെ ജനനം. പരേതനായ വർക്കി,തോമസ്‌, ദേവസ്യാ, പരേതനായ ജേക്കബ് എന്നിവരാണ്‌സഹോദരങ്ങൾ. പിന്നിട് പാലക്കാട്‌ ജില്ലയിലേക്ക് കുടുംബം കുടിയേറുകയും സ്ക്കൂൾ വിദ്യാഭ്യാസം അവിടെ നിർവഹിക്കുകയും ചെയ്തു. പാലക്കാട്‌ രൂപതക്കുവേണ്ടി തൃശൂർ സെന്റ്‌ മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ്‌ തോമസ്‌ അപ്പസ്തോലിക്ക് സെമിനാരിയിലും പരിശീലനം പൂർത്തിയാക്കി 1984 ഡിസംബർ 18ന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ്‌ ഇരിമ്പനിൽ നിന്നു പൌരോഹിത്യം സ്വീകരിച്ചു. രൂപതയിലെ പതിമൂന്നോളം ഇടവകകളിലും അഗളി, താവളം ഇടവകകളിലെ ബോയിസ് ഹോമുകളിലും ശുശ്രുഷ ചെയ്തു. രൂപതാ പാസ്റ്ററൽ സെൻറ്റർ, വിശ്വാസ പരിശിലന കേന്ദ്രം, കെ സി എസ് എൽ എന്നിവയുടെ ഡയറക്ടറുമായിരുന്നു. റോമിലെ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽനിന്ന് മതബോധനത്തിൽ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം 2013 ലാണ് കാനഡയിലെ ടൊറന്റോയില്‍ സെന്റ്‌ തോമസ്‌ സിറോ മലബാർ മിഷ്യനു വേണ്ടി ശുശ്രുഷ ആരംഭിച്ചത്.

Leave a Reply