തിരുവനന്തപുരം : സ്വർണക്കടത്തു കേസിലെ പ്രതികളുമായിബ ആരോപണമുയർന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ സ്ഥാനത്തു നിന്ന് എം. ശിവശങ്കറിനെ മാറ്റി. മിർ മുഹമ്മദിന് അധിക ചുമതല നൽകി.
സ്വർണം കടത്തിയ സംഭവത്തിൽ ഐടി വകുപ്പിലെ താൽക്കാലിക ജീവനക്കാരി സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു.മുഖ്യ ആസൂത്രകയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്ന ഐടി വകുപ്പിനുകീഴിലെ ഐടി ഇൻഫ്രാസ്ടെക്ചർ ലിമിറ്റിഡിൽ ഓപ്പറേഷണൽ മാനേജർ ആയിരുന്നു.
കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തെ ബന്ധങ്ങൾ ഉപയോഗിച്ച് സ്വപ്നയുൾപ്പെടുന്ന സംഘം സ്വർണം കടത്തിയെന്നാണ് നിഗമനം. സംഭവത്തിൽ അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത്തിന്റെ വിട്ടിലും സ്വപ്നയുടെ ഫ്ളാറ്റിലും കസ്റ്റംസ് തിങ്കളാഴ്ച റെയ്ഡ് നടത്തി. സ്വപ്ന ഒളിവിലാണ്.
INDIANEWS24 TVPM DESK