728-pixel-x-90-2-learn
728-pixel-x-90
<< >>

എം വി രാഘവന്‍ അന്തരിച്ചു

 

കണ്ണൂര്‍ : സിഎംപി നേതാവും മുന്‍ സഹകരണ മന്ത്രിയുമായ എം.വി രാഘവന്‍[81]  അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന്‌ കണ്ണൂര്‍ പയ്യാമ്പലത്ത്‌. ഞായര്‍ വൈകിട്ട്‌ നാലുമണിവരെ പരിയാരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വെക്കും. തുടര്‍ന്ന്‌ പറശ്ശിനിക്കടവ്‌ വിഷചികിത്സാ കേന്ദ്രത്തിലും തിങ്കള്‍ രാവിലെ എട്ടു മുതല്‍ സിഎംപി ഓഫീസിലും മൃതദേഹം പൊതു ദര്‍ശനത്തിനുവെക്കും.

ഭാര്യ: സി.വി. ജാനകി. മക്കള്‍: എം.വി. ഗിരിജ (അര്‍ബന്‍ ബാങ്ക്‌), എം.വി. ഗിരീഷ്‌ കുമാര്‍(പിടിഐ, തിരുവനന്തപുരം), എം.വി. രാജേഷ്‌, എം.വി. നികേഷ്‌ കുമാര്‍ (റിപ്പോര്‍ട്ടര്‍ ടിവി). മരുമക്കള്‍: റിട്ട. പ്രഫ. ഇ. കുഞ്ഞിരാമന്‍, ജ്യോതി (പെന്‍ഷന്‍ ബോര്‍ഡ്‌ പിആര്‍ഒ), പ്രിയ, റാണി (റിപ്പോര്‍ട്ടര്‍ ടിവി).

ഒരിക്കല്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന എംവിആര്‍ ബദല്‍രേഖ വിവാദത്തെ ത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. തുടര്‍ന്ന് സിഎംപി രൂപീകരിച്ച് യുഡിഎഫില്‍ ചേര്‍ന്നു. ഇതോടെ കേരളത്തില്‍ സിപിഎമ്മിന്‍റെ ബദ്ധശത്രുവായി. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരന്‍ എന്ന് സിപിഎം കരുതുന്ന നേതാവാണ്‌ എംവിആര്‍. ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാന്‍ നടത്തിയ ഗൂഡാലോചനയില്‍ എംവി ആറിന് പങ്കുണ്ടെന്നും സിപിഎം ആരോപിക്കുന്നു.

പാപ്പിനിശ്ശേരിയില്‍ മേലത്ത്‌ വീട്ടില്‍ ശങ്കരന്‍ നമ്പ്യാരുടെയും തമ്പായിയുടെയും മകനായി 1933 മെയ്‌ 5 ന്‌ ജനിച്ചു.

Leave a Reply