jio 800x100
jio 800x100
728-pixel-x-90
<< >>

എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും

തിരുവനന്തപുരം:എം വി ജയരാജന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും.കഴിഞ്ഞ ദിവസം ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഐ ടി സെക്രട്ടറി എം ശിവശങ്കറാണ് നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവികൂടി വഹിക്കുന്നത്. ഭരണത്തിന് വേഗം പോരെന്നും ഫയലുകള്‍ നീങ്ങുന്നില്ലെന്നും ഉള്ള വിലയിരുത്തലുകള്‍ കണക്കിലെടുത്താണ് മുഴുവന്‍ സമയ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.നിലവില്‍ സി പി എം സംസ്ഥാന കമ്മറ്റി അംഗം ആയ ജയരാജന്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നുണ്ട്.

INDIANEWS24.COM T V P M

Leave a Reply