jio 800x100
jio 800x100
728-pixel-x-90
<< >>

എം ബി രാജേഷിനും എംപി അച്യുതനും ദില്ലി പോലീസിന്റെ മര്‍ദ്ദനം

ന്യൂഡല്‍ഹി:എം.പിമാരായ എം.ബി രാജേഷിനേയും , എം.പി അച്യുതനേയും ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതായി പരാതി.വംശിയ അധിക്ഷേപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെ പോലിസ് ലാത്തി ചാര്‍ജ്ജ് ചെയ്തു .ഇത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മലയാളി എം.പിമാര്‍ക്ക് പൊലീസ് മര്‍ദനമേറ്റത് എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്.

അരുണാചല്‍ വിദ്യാര്‍ഥി നിദോ താനിയയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനു രാഷ്ട്രപതി ഭവനുമുന്നില്‍ വച്ചാണ് പൊലീസ് ലാത്തിചാര്‍ജ് ചെയ്തത്.

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ അറുപതോളം വടക്കുകിഴക്കന്‍ വിദ്യാര്‍ഥികളാണ് പ്രതിഷേധ സമരം നടത്തിയത്. വളരെ കാലമായി തങ്ങള്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരയാവുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അരുണാചല്‍ എം.എല്‍.എയുടെ മകനും ഡല്‍ഹിയില്‍ വിദ്യാര്‍ഥിയുമായിരുന്ന നിദോ താനിയ കഴിഞ്ഞയാഴ്ചയാണ് അക്രമികളുടെ മര്‍ദനമേറ്റ് മരിച്ചത്. വംശീയ അധിക്ഷേപത്തെ തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് നിദോ കൊല്ലപ്പെട്ടത്.

Leave a Reply