തിരുവനന്തപുരം:മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജ്ജിനെ ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കി. ഇല്ലാത്ത യോഗ്യത കാണിച്ചു ബയോഡാറ്റ തിരുത്തിയാണ് വൈസ്-ചാന്‍സിലര്‍ നിയമനം നേടിയത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എ വി ജോര്‍ജ്ജ് ഇന്ന് രാവിലെ ഗവര്‍ണ്ണര്‍ ഷീലാ ദീക്ഷിതിനെ സന്ദര്‍ശിക്കാന്‍ സമയം ചോദിച്ചിരുന്നു.എന്നാല്‍,ഗവര്‍ണര്‍ സമയം അനുവദിച്ചില്ല. പുറത്താക്കാതെ സ്വയം പുറത്തുപോകാന്‍ സാവകാശം നല്‍കണമെന്ന് ആവശ്യപ്പെടാനാണ് ജോര്‍ജ് ഗവര്‍ണറെ കാണാനിരുന്നത്. ഈ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ എ വി ജോര്‍ജിനെ പുറത്താക്കുകയായിരുന്നു.
അതേസമയം തന്നെ പുറത്താക്കിയെന്ന വിവരം തന്നെ ഔദ്യോകികമായി ആരും അറിയിച്ചിട്ടില്ലെന്ന് എ വി ജോര്‍ജ്ജ് പ്രതികരിച്ചു.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സിലര്‍ ആകുന്നതിനു വേണ്ടി കേന്ദ്ര സര്‍വ്വകലാശാല വകുപ്പ് മേധാവിയാണ് എന്ന് വ്യാജമായ വിവരം ചേര്‍ത്തു ബയോഡേറ്റാ നല്കി.എന്നാല്‍,ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജിയോളജി വിഭാഗം മേധാവി മാത്രമായിരുന്നു പുറത്താക്കപ്പെട്ട ജോര്‍ജ്ജ്.
ഇല്ലാത്ത യോഗ്യത ഉണ്ടെന്ന് അവകാശപ്പെട്ടെന്നാണ് വി.സി.െക്കതിരായ പരാതി.കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സജീവാണ് ഇതുസംബന്ധിച്ച് മുന്ഗവര്ണര് നിഖില്‍കുമാറിന് പരാതി നല്‍കിയത്.
വ്യാജ രേഖകള്‍ വിവാദമായതോടെ ജോര്‍ജ്ജ് ഹൈക്കോടതിയില്‍ കേസിന് പോയി.വൈസ് ചാന്‍സലര്‍ ഹൈക്കോടതിയില്‍ കേസിനുപോയി. ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
jp/indianews24.com