728-pixel-x-90-2-learn
728-pixel-x-90
<< >>

എം ജി കോളജിലെ ബോംബേറ്‌ കേസ് പിന്‍വലിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചെന്ന്‌ മുഖ്യമന്ത്രി

കോഴിക്കോട്:തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ സംഘര്‍ഷത്തിനിടെ സി ഐയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസ് പിന്‍വലിച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേസ് പിന്‍വലിച്ചത് വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.അതേസമയം കേസ് പിന്‍വലിച്ച വിഷയത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിയമപ്രകാരമാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടതെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.2005ല്‍ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട കേസ്‌ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.കോളജില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കേസില്‍ ആര്‍ എസ് എസ്, എ ബി വി പി പ്രവര്‍ത്തകരായിരുന്നു പ്രതികള്‍.

INDIANEWS24.COM KERALA

Leave a Reply