jio 800x100
jio 800x100
728-pixel-x-90
<< >>

എം എ യൂസഫലിയും കുടുംബാംഗങ്ങളും ഹെലിക്കോപ്റ്റർ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി:എം എ യൂസഫലിയും കുടുംബാംഗങ്ങളും ഹെലിക്കോപ്റ്റർ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.കൊച്ചിയിലെ കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം  പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്റ്റർ ഇടിച്ചിറക്കുകയായിരുന്നു.യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. 

ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള  ഹെലിക്കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.യുസഫലിയും ഭാര്യയും പൈലറ്റും ഉള്‍പ്പെടെ അഞ്ചു പേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.വൻ ദുരന്തമാണ് ഒഴിവായത.എല്ലാവരും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

INDIANEWS24 KOCHI DESK

Leave a Reply