jio 800x100
jio 800x100
728-pixel-x-90
<< >>

എം എ യുസഫലിക്ക് ബഹ്‌റൈനിലെ പരമോന്നത ബഹുമതി സമ്മാനിച്ചു

മനാമ:പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിക്ക് ബഹ്‌റൈനിലെ പരമോന്നത ബഹുമതി.ബഹറൈനിന്റെ 43-ാം ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് മനാമയിലെ രാജാവിന്റെ കൊട്ടാരത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ബഹുമതി സമ്മാനിച്ചു.വിസ്സാം അല്‍ ബഹറൈന്‍ ഓര്‍ഡര്‍ ഓഫ് ദ് കിങ്’ ബഹുമതി ബഹ്‌റൈന്‍ രാജാവും ഭരണാധികാരിയുമായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് യൂസഫലിക്ക് നല്‍കിയത്.ബഹ്‌റൈന്‍ സ്വദേശിയല്ലാത്ത ഒരാള്‍ക്ക് ആദ്യമായാണ് ഈ പുരസ്‌കാരം ലഭിക്കുന്നത്.

ബഹറൈന്റെ വാണിജ്യ മേഖലയ്ക്ക് യൂസഫലി നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.ബഹ്‌റൈന്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ലുലു ഗ്രൂപ്പ്.ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ബഹറൈന്‍ കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍, രാജ കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍ എന്നിവരടക്കം ഒട്ടേറെ പേര്‍ സംബന്ധിച്ചു.

INDIANEWS24 GULF DESK

Leave a Reply