728-pixel-x-90-2-learn
728-pixel-x-90
<< >>

എം എ ബേബി തിരിച്ചെത്തി

തിരുവനന്തപുരം:നിയമ സഭാ സമ്മേളനം തുടങ്ങിയിട്ടും കഴിഞ്ഞ അഞ്ചു ദിവസങ്ങളായി സഭയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന കുണ്ടറ എംഎല്‍ എ കൂടിയായ എം എ ബേബി തിരിച്ചെത്തി.ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ നിയോജകമണ്ഡലം കൂടി ഉള്‍പ്പെട്ട കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എം എ ബേബി പരാജയപ്പെട്ടിരുന്നു.താന്‍ എം എല്‍ എ ആയിരിക്കുന്ന കുണ്ടറയിലും പിന്നിലായതിനെത്തുടര്‍ന്നു ബേബി എല്‍ എല്‍ എ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

തെരഞ്ഞെടുപ്പിൽ പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തു എം എൽ എ സ്ഥാനം രാജി വെക്കാന്‍ താല്‍പ്പര്യമുണ്ട് എന്ന് ബേബി പാര്‍ട്ടി വേദികളില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.ഇതിൽ പാർട്ടി അതൃപ്തി അറിയിക്കുകയും അപ്രകാരം ചെയ്യേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു.കൂട്ടുത്തരവാദിത്തമാണ് പരാജയത്തില്‍ വേണ്ടതെന്നും ബേബി ഒറ്റക്ക് അത് ഏറ്റെടുക്കേണ്ടതില്ല എന്നുമായിരുന്നു പാര്‍ട്ടി നിലപാട്. ഏതായാലും ബേബി നിയമസഭയില്‍ തിരികെയെത്തിയതോടെ എല്ലാ അനാവശ്യ വിവാദങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

INDIANEWS24 TVPM

Leave a Reply