728-pixel-x-90-2-learn
728-pixel-x-90
<< >>

എം എ ബേബിയുടെ പരാജയം: യു.കെ.യിലെ എ.ഐ.സി പ്രവര്‍ത്തകര്‍ക്ക് നിരാശ

ലണ്ടന്‍ :എം.എ ബേബിയുടെ പരാജയം യു.കെ യിലെ സി.പി എം അനുഭാവ സംഘടനയായ എ.ഐ.സി പ്രവര്‍ത്തകരെ നിരാശയില്‍ ആഴ്ത്തി.കൊല്ലം മണ്ഡലത്തിലെ ഇടത് പക്ഷ പ്രവ്രര്‍ത്തകരെ പോലെ തന്നെ തങ്ങളുടെ ‘സ്വന്തം സ്ഥാനാര്‍ത്ഥി’  എന്ന  നിലയിലാണ് സി.പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ യു.കെ യിലെ എ.ഐ.സി പ്രവര്‍ത്തകര്‍ കണ്ടിരുന്നത്.വോട്ടെണ്ണല്‍ പുരോഗമിക്കുന്ന പല ഘട്ടങ്ങളിലും കൊല്ലത്തെ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒഫീസിലേക്ക് നേരിട്ട് ഫോണില്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിച്ചവരും കുറവല്ല.

സി.പി.ഐ എമ്മിന്റെ യു.കെ യിലെ ബഹുജന സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് (എ.ഐ.സി).മുന്‍പ് പഞ്ചാബികള്‍ക്ക് മാത്രം പ്രാതിനിധ്യം ഉണ്ടായിരുന്ന എ.ഐ.സി യില്‍ സമീപ കാലത്ത് മലയാളികളെ കൂടി ഉള്‍പ്പെടുത്തി പ്രവ്രര്‍ത്തനം വിപുലമാക്കി.ഇതിനു സി.പി.ഐ (എം ) ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരുന്നത് എം.എ.ബേബിയെ ആയിരുന്നു.

jp/uk

 

 

Leave a Reply