ബെല്‍ഫാസ്റ്റ്: സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് അയര്‍ലണ്ടില്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ബെല്‍ഫാസ്റ്റ് ഘടകം സ്വീകരണം നല്കി.
ഹൌ മച്ച് ലാന്റ് ഡസ് എ മാന്‍ നീഡ്”(How much land does a man need) എന്ന ലിയോ ടോള്സ്റ്റോയിടെ കഥ യുകെ മലയാളികള്‍ വായിക്കണം എന്ന് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ ബേബി പറഞ്ഞു.നോക്കത്താ ദൂരം നീണ്ട് കിടക്കുന്ന ഭൂമി സ്വന്തമാക്കാന്‍ പകലന്തിയോളം
ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്റെ മെംബര്‍ഷിപ്പ് ഉദ്ഘാടനം യോഗത്തില്‍ ബേബി നിര്‍വ്വഹിച്ചു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയിലെ മുന്‍ അദ്ധ്യാപകനും കേരളാ ഗസറ്റഡ് ഒഫീസേഴ്സ് അസോസിയേഷന്റെ സജീവ പ്രവര്ത്കനുമായിരുന്ന ബിജു മോന് മൈക്കിള്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആദ്യ മെംബര്‍ഷിപ്പ് എം എ ബേബിയില്‍ നിന്നും ഏറ്റുവാങ്ങി.
അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ദേശിയ സെക്രട്ടറി ഹര്‍സേവ് ബെയിന്‍സ് യോഗത്തില്‍ പങ്കെടുത്തു.ഇന്ത്യന്‍ വംശജരുടെ അവകാശങ്ങള്‍ക്കും വര്‍ണ്ണ വര്‍ഗ്ഗ വിവേചനങ്ങള്‍ക്കും എതിരെ പോരാടുന്ന ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷനില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ മലയാളികളെയും അംഗങ്ങള്‍ ആക്കണം എന്ന് സ:ഹര്‍സേവ് ബെയിന്‍സ് നിര്‍ദ്ദേശിച്ചു.
എസ്. എസ്. ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. അസോസിയേഷന് ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ബെല്‍ഫാസ്റ്റ് ഘടകം സെക്രട്ടറി എബി എബ്രഹാം സ്വാഗതവും നെല്‍സണ്‍ പീറ്റര്‍ നന്ദിയും പറഞ്ഞു.