728-pixel-x-90-2-learn
728-pixel-x-90
<< >>

എം എസ് വിശ്വനാഥന്‍ അന്തരിച്ചു

ചെന്നൈ:പ്രശസ്ത സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍(87) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് എം എസ് വി ചികിത്സ തേടിയത്.നാളെ രാവിലെ ചെന്നൈയില്‍ തന്നെയാണ് സംസ്‌കാരം.

അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള സിനിമാ സംഗീത ജീവിതത്തില്‍ തമിഴ്,തെലുങ്ക്,മലയാളം ഭാഷകളിലായി അയിരത്തിലധികം സിനിമകള്‍ക്ക് സംഗീതം പകര്‍ന്നു.കൂടാതെ അഞ്ഞൂറോളം ഗാനങ്ങള്‍ പാടിയിട്ടുമുണ്ട്.ലളിത സംഗീതത്തിന്റെ രാജാവ് എന്ന അര്‍ത്ഥത്തില്‍ മെല്ലിസൈ മന്നര്‍ എന്നാണ് തമിഴ് സിനിമാ ലോകത്ത് എംഎസ്‌വി അറിയപ്പെടുന്നത്.

1928 ജൂണ്‍ 24നു പാലക്കാട് എലപ്പുള്ളിയില്‍ മനയങ്കത്തു വീട്ടില്‍ സുബ്രമണ്യന്‍ – നാരായണിക്കുട്ടി ദമ്പതികളുടെ മകനായ് ജനിച്ചു.നീലകണ്ഠ ഭാഗവതരായിരുന്നു സംഗീത ഗുരു.പതിമൂന്നാം വയസില്‍ ആദ്യ കച്ചേരി നടത്തി.1952 ല്‍ പണം എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ട് സിനിമാലോകത്തേക്ക് ചുവടുവച്ചു.ടി കെ രാമമൂര്‍ത്തിയുമായി ചേര്‍ന്നാണ് ആദ്യകാലത്ത് ഈണം നല്‍കിയിരുന്നത്.1965ല്‍ സ്വതന്ത്ര സംഗീത സംവിധായകനായി.1971ല്‍ പുറത്തിറങ്ങിയ ലങ്കാദഹനത്തിലെ പാട്ടുകള്‍ക്ക് ഈണം പകര്‍ന്നാണ് മലയാളത്തിലേക്കെത്തിയത്.തുടര്‍ന്ന് പണിതീരാത്ത വീട്, ജീസസ്, വെല്ലുവിളി, വാടകവീട്, ലോറി, കോളിളക്കം, മര്‍മ്മരം, ഐയ്യര്‍ ദ ഗ്രേറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.

INDIANEWS24.COM Obituary Desk

Leave a Reply