728-pixel-x-90-2-learn
728-pixel-x-90
<< >>

എം എല്‍ എ യുടെ സമയോചിത ഇടപെടല്‍,അനധികൃത തട്ടുകടയ്ക്കു താഴ് വീണു

വര്‍ക്കല: പുത്തന്‍ചന്തയില്‍  പോസ്റ്റ് ഓഫീസിനു സമീപം വര്‍ക്കല കല്ലമ്പലം റോഡില്‍ ദിവാനിയ ഫര്‍ണീഷിംഗിനു തൊട്ടരികിലായി പ്രത്യക്ഷപ്പെട്ട  തട്ടുകടയ്ക്ക് താഴ് വീണു.വി.ജോയി എം എല്‍ എ യുടെ സമയോചിത ഇടപെടലാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയ അനധികൃതമായി റോഡരുകില്‍  നിര്‍മ്മിക്കപ്പെട്ട തട്ടുകടയ്ക്ക് താഴ് വീഴാന്‍ കാരണമായത്. കേരളകൌമുദി,മാതൃഭൂമി തുടങ്ങിയ പ്രമുഖ ദിനപ്പത്രങ്ങളും ഇതര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത ഈ സംഭവം എം എല്‍ എ യുടെ ശ്രദ്ധയില്‍പ്പെടുകയും അടിയന്തിരമായി നടപടിയിലേക്ക് നീങ്ങുകയുമാണ് ഉണ്ടായത്.വര്‍ക്കല നഗരസഭയുടെ ഹെല്‍ത്ത്‌ വിഭാഗവും എഞ്ചിനീയറിംഗ് വിഭാഗവും സ്ഥലത്തെത്തി നിജ സ്ഥിതി ബോധ്യപ്പെടുകയും എം എല്‍ എ യുടെ നിര്‍ദേശം കണക്കിലെടുത്ത് തട്ടുകട  പൂട്ടിക്കുകയും ചെയ്തു.കൂടാതെ അനധികൃതമായി നിര്‍മ്മിക്കപ്പെട്ട കട പൊളിച്ചു മാറ്റുവാനും നിര്‍ദേശിച്ചു.
റോഡിലേക്കും തൊട്ടടുത്ത കടയുടെ സമീപത്തേയ്ക്കും കാനയിലേയ്ക്കും തട്ടുകടയില്‍ നിന്നും ഒഴുക്കിവിട്ടിരുന്ന മലിന ജലവും ഭക്ഷണാവഷിഷ്ടങ്ങളും മൂലം ഉണ്ടായിരുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടിയാണ് ഈ നടപടിയിലൂടെ പരിഹാരമുണ്ടായിരിക്കുന്നത്.തട്ടുകടയില്‍ സന്ധ്യ കഴിഞ്ഞാല്‍ മദ്യപരുടെയും മറ്റും  അഴിഞ്ഞാട്ട കേന്ദ്രമായിരുന്നു. സമീപത്തു താമസിക്കുന്ന വൃദ്ധ ദമ്പതികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ കടന്നാക്രമണമുണ്ടായതിനെ തുടര്‍ന്നു ഗൃഹനാഥന്‍ തട്ടുകട ജീവനക്കാര്‍ക്കും ഉടമസ്ഥര്‍ക്കുമെതിരെ വര്‍ക്കല പോലീസ് സ്‌റ്റേഷനിലും നഗരസഭയിലും പരാതി നല്കിയിരുന്നു.
വാഹനത്തിരക്കേറിയ ടൂറിസ്റ്റ് ഹൈവേയില്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രയ്ക്കും വിഘാതമായാണ് അപകടകരമാംവിധം നിലകൊണ്ട  ഈ തട്ടുകട പൊളിച്ചു മാറ്റുന്നതിലൂടെ  വലിയൊരു അപകട സാധ്യത കൂടിയാണ് ഒഴിവാകുന്നത്.വര്‍ക്കല നഗരത്തില്‍ വാഹന ഗതാഗതത്തിനും കാല്‍ നട യാത്രക്കും വിഘാതമായി നിലകൊള്ളുന്ന ഇതര സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അറിയുന്നു.
INDIANEWS24 TVM DESK

Leave a Reply